ചെമ്മീനും ഞണ്ടും പ്രതീക്ഷിച്ച് വലയെറിഞ്ഞു; കുടുങ്ങിയത് പിരിയന്‍ ശംഖ്, വലയും നഷ്ടപ്പെട്ട ദുഖത്തില്‍ കടലിന്റെ മക്കള്‍

ഇരവിപുരം: ചെമ്മീനും ഞണ്ടും തേടി കടലില്‍ പോയ കടലിന്റെ മക്കള്‍ക്ക് ലഭിച്ചതു പിരിയന്‍ ശംഖ്. ഇരവിപുരം ഭാഗത്തു നിന്നു മത്സ്യബന്ധനത്തിന് ഫൈബര്‍ കട്ടമരത്തില്‍ പോയവര്‍ക്കാണു ശംഖുകള്‍ ലഭിച്ചത്. ശംഖുകള്‍ കുടങ്ങി വലകള്‍ കീറി. നിരാശരായി മടങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്കു വലകള്‍ കൂടി നഷ്ടപ്പെട്ടതോടെ സങ്കടമായി.

കടലിലെ മാലിന്യങ്ങള്‍ കൂടി കുടുങ്ങിയതോടെ വലകള്‍ ഉപേക്ഷിക്കേണ്ടി വന്നു. സാധാരണ പിരിയന്‍ ശംഖുകള്‍ കന്യാകുമാരി തീരത്തിനടുത്താണു കണ്ടു വരുന്നത്. ഇവ അലങ്കാര വസ്തുക്കളുടെ നിര്‍മാണത്തിനായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവിടെ ആവശ്യക്കാരില്ലാത്തതിനാല്‍ ശംഖുകള്‍ കടലില്‍ ഉപേക്ഷിച്ചു.

Exit mobile version