തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; നേതാക്കളാരും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. തെരഞ്ഞെടുപ്പില്‍ ജിജി തോംസണ്‍ മത്സരിക്കുമെന്ന് അഭ്യൂഹം ശക്തമായതിന് പിന്നാലെയാണ് പ്രതികരണം.

നേതാക്കളാരും ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാലും മത്സരത്തിനില്ലെന്ന് ജിജി തോംസണ്‍ വ്യക്തമാക്കി. നിയമസഭയിലേക്ക് മത്സരിക്കാന്‍ 65 വയസ് പ്രായപരിധി വയ്ക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

പതിനഞ്ച് വര്‍ഷം മുമ്പ് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ നിര്‍ദ്ദേശം വന്നിരുന്നു. അന്നും താന്‍ വേണ്ടന്ന് വച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തും ഇനിയും ജോലി ചെയ്യാന്‍ അവസരം വന്നാല്‍ ചെയ്യാന്‍ തയ്യാറാണെന്നും ജിജി തോംസണ്‍ പറഞ്ഞു.

Exit mobile version