ഒരു തരത്തിലും യോജിക്കാന്‍ സാധിക്കില്ല, കെ സുധാകരന്‍ മാപ്പ് പറയണം; വിമര്‍ശനവുമായി ഷാനിമോള്‍ ഉസ്മാന്‍

Shanimol Usman | Bignewslive

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ചെത്തുകാരന്റെ മകന്‍ പരാമര്‍ശത്തില്‍ കെ സുധാകരനെതിരെ വന്‍ വിമര്‍ശനം കടുക്കുകയാണ്. ഈ സാഹചര്യത്തില്‍ കെ സുധാകരനെതിരെ വിമര്‍ശനവുമായി രംഗത്തെയിരിക്കുകയാണ് ഉസ്മാന്‍ എംഎല്‍എ. സുധാകരന്റെ പരാമര്‍ശത്തോട് ഒരു തരത്തിലും യോജിക്കാന്‍ സാധിക്കില്ല. തൊഴിലിനെ അപമാനിച്ച് സുധാകരന്‍ സംസാരിച്ചത് അങ്ങേയറ്റം തെറ്റാണെന്ന് അവര്‍ തുറന്നടിച്ചു.

തൊഴില്‍ ചെയ്യാതെ പണമുണ്ടാക്കുന്നതിനെയാണ് ശക്തമായി എതിര്‍ക്കേണ്ടത്. കൃത്യമായ തൊഴിലില്ലാതെ പല തരത്തിലും പണമുണ്ടാക്കുന്ന ആളുകളെ നമുക്ക് വിമര്‍ശിക്കാം. ഇതിപ്പോ ഒരു കുടുംബത്തിന്റെ പാരമ്പര്യ തൊഴിലിന്റെ പേരില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം അങ്ങേയറ്റത്തെ തെറ്റായി പോയി. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കെ സുധാകരനെ ഞാന്‍ ഓര്‍മ്മപ്പെടുത്തുകയാണെന്നും ഷാനിമോള്‍ പറയുന്നു.

തലശ്ശേരിയില്‍ നടന്ന യോഗത്തിലായിരുന്നു സുധാകരന്‍ വിവാദ പരാമര്‍ശം നടത്തിയത്. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എന്നാണ് സുധാകരന്‍ അപഹസിച്ചത്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ അപഹസിച്ചിരുന്നു.

Exit mobile version