കെഎം ഷാജിയുടെ അയോഗ്യത; ലഘുലേഖ കണ്ടെടുത്തത് പോലീസ് അല്ലെന്ന് രേഖ

കൊച്ചി: വര്‍ഗീയ പ്രചരണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കെഎം ഷാജി എംഎല്‍എക്ക് അയോഗ്യത കല്‍പിക്കാന്‍ ഇടയായ ലഘുലേഖ പോലീസ് കണ്ടെടുത്തതല്ലെന്ന് രേഖകള്‍. വളപട്ടണം പോലീസ് കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ലഘുലേഖ സിപിഎം നേതാവ് ഹാജരാക്കിയതെന്ന് പറയുന്നത്.

നേരത്തെ വളപട്ടണം പോലീസ്, കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ രേഖ യുഡിഎഫ് പ്രാദേശിക നേതാവിന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തെന്നായിരുന്നു എസ്‌ഐയുടെ മൊഴി. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് വളപട്ടണം എസ്‌ഐയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ച് കെഎം ഷാജി നല്‍കിയ ഹര്‍ജിയിലാണ് നടപടി

ഇസ്ലാം മതവിശ്വാസിയല്ലാത്തവര്‍ക്കു വോട്ട് ചെയ്യരുതെന്നു സൂചിപ്പിക്കുന്ന ലഘുലേഖ ഷാജി തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചെന്നും സ്വഭാവഹത്യ നടത്തുന്ന ലഘുലേഖകള്‍ പ്രചരിപ്പിച്ചെന്നും ആരോപിച്ചായിരുന്നു എംഎല്‍എയുടെ യോഗ്യത ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്.

തെളിവുകള്‍ മൊത്തത്തില്‍ പരിഗണിച്ചാല്‍, ഷാജിയുടെയോ ഏജന്റിന്റെയോ അനുമതിയോടെ പ്രവര്‍ത്തകര്‍ ലഘുലേഖ വിതരണം ചെയ്‌തെന്നും മുസ്ലിം അല്ലാത്തവര്‍ക്ക് വോട്ടു ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചെന്ന് വ്യക്തമാണെന്നും കോടതി വിലയിരുത്തി.

Exit mobile version