എംബിഎക്കാരന്‍, ജോലി മണ്‍ചട്ടി വില്‍പ്പന: വിദ്യാഭ്യാസത്തിന്റെ തലക്കനം ഇല്ലാതെ ജീവിതമാര്‍ഗം തേടുന്ന ഈ യുവാവിനെ അറിയണം

തൃശ്ശൂര്‍: സര്‍ക്കാര്‍ ജോലിയും വൈറ്റ് കോളര്‍ ജോലിയുമൊക്കെ എല്ലാവരുടെയും സ്വപ്‌നം ആണെങ്കിലും അതിലേക്ക് എത്താന്‍ പറ്റാത്തവര്‍ നിരവധിയാണ്. എന്നാല്‍ വിദ്യാസമ്പന്നരായിക്കഴിഞ്ഞാല്‍ പിന്നെ വിദ്യാഭ്യാസയോഗ്യത കുറഞ്ഞ ജോലികളൊന്നും ചെയ്യാന്‍ തയ്യാറാവാത്തവരാണ് ഭൂരിപക്ഷം പേരും.

എന്നാല്‍ ജീവിതമാര്‍ഗത്തിന് ഏത് ജോലിയും ചെയ്യാന്‍ മടിയില്ലാത്ത കുറച്ചുപേരൊക്കെ ഉണ്ട് നമുക്കിടയില്‍. അത്തരത്തില്‍ ജീവിക്കാന്‍ മണ്‍ ചട്ടിയുമായി നടക്കുന്ന ഒരു യുവാവാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തമിഴ്‌നാട് സ്വദേശിയായ അരുള്‍ അനീഷ് കുമാര്‍, എംബിഎ ബിരുദധാരിയാണ്. ജോലി മണ്‍ ചട്ടി വില്‍പ്പനയും. പൊതുപ്രവര്‍ത്തകന്‍ ഹഫീസ് എച്ച് ആണ് ഫേസ്ബുക്കില്‍ അരുള്‍ അനീഷ് കുമാറിനെ കുറിച്ച് കുറിപ്പിട്ടിരിക്കുന്നത്.

” ഇത് അരുള്‍ അനീഷ് കുമാര്‍. കറി ചട്ടികളുടെ വില്‍പ്പനക്കായി രാവിലെ വീട്ടില്‍ എത്തിയതാണ്. കന്യാകുമാരി സ്വദേശി ആണ്. തോവാള സിഎസ് ഐ എന്‍ജിനിയറിങ് കോളേജില്‍ നിന്ന് MBA പാസായവനാണ്.

ലക്ഷ്മിപുരത്തെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നിന്ന് ഇംഗ്‌ളീഷ് ലീക്ച്ചര്‍ച്ചറില്‍ ബിരുദാനന്ത ബിരുദം നേടിയിട്ടുണ്ട്. ദുബായിയില്‍ ആയിരുന്നു. അച്ഛന് ക്യാന്‍സര്‍ വന്നു നാട്ടില്‍ എത്തിയതാണ്. ഒരു MBA ക്കാരന്റെ വഴക്കത്തോടെ തന്നെയാണ് ചട്ടി കച്ചവടം. ആവിശ്യം ഇല്ലാഞ്ഞിട്ടു പോലും 4 -എണ്ണം വാങ്ങിപോയി.

വിദ്യാഭ്യാസത്തിന്റെ തലക്കനം ഇല്ല വിനയവും സൗമ്യതയും രണ്ടാണ് എന്ന് പെരുമാറ്റത്തിലൂടെ കാണിച്ചു തരുന്നു. പുകവലി ആണ് അച്ഛനെ കാന്‍സര്‍ രോഗി ആകിയതെന്ന വിവേകം അല്പം അതിരു കടന്നു ആണോ ചായയും കട്ടന്‍ചായയും പോലും കുടിക്കില്ല, രാവിലെ വീട്ടില്‍ വരുന്നവനെ ആരായാലും വെറുതെ വിട്ടു ശീലമില്ല, അത് കൊണ്ട് ചൂട് വെള്ളം എങ്കിലും കുടിപ്പിക്കണം.

ഒന്നിന് പുറകെ ഒന്നായി ചൂട് വെള്ളം കുടിച്ചപ്പോള്‍ അറിയാതെ ചോദിച്ചു പോയി രാവിലെ എന്താണ് കഴിച്ചത് ? അപ്പം കഴിച്ചു, ഉത്തരത്തില്‍ കള്ളം തോന്നിയില്ല. പക്ഷെ കണ്ണില്‍ നനവ് പടരുന്നു. ഉന്നത വിദ്യാഭ്യാസവും ബിരുദാനന്തര ബിരുദങ്ങളും ഉണ്ടായിട്ടും ചട്ടികച്ചവടത്തിനു ഒരു അപകര്‍ഷതയും കണ്ടില്ല.

രോഗിയായ അച്ഛനെ ഓര്‍ത്തോ അല്ലങ്കില്‍ വീട്ടിലുള്ള സഹോദരങ്ങളെ ഓര്‍ത്തോ ഒക്കെ ആയിരിക്കും. മൂന്ന് സഹോദരിമാര്‍ക്ക് മുകളിലാണ് അരുള്‍ അനീഷ്. കച്ചവടത്തിന് ശേഷം ആ ചുമട് തലയില്‍ കൊടുത്തപ്പോഴാണ് കണ്ണ് നിറഞ്ഞതിന്റെയും തുരു തുരു വെള്ളം കുടിച്ചതിന്റെയുമൊക്കെ ആഴമറിയാന്‍ പറ്റിയത്.
കുറഞ്ഞത് 75 കിലൊ ഭാരം വരും. അതും കൊണ്ട് കിലോമീറ്റര്‍ നടക്കുകയാണ്.

എഫ്ബി ഉണ്ട്, പക്ഷെ നാട്ടില്‍ ചെന്നിട്ടു ഓണ്‍ ആക്കൂ. കയ്യില്‍ ഫോണ്‍ ഇല്ല. രാത്രി എടുക്കാന്‍ പറ്റുന്ന നമ്പര്‍ ഉണ്ട്. 9025127318 എഫ്ബി ലിങ്ക് കമന്റു ചെയ്യുന്നു, ആരെങ്കിലും പറ്റുമെങ്കില്‍ ഒരു ജോലി കൊടുക്കണം.
അപേക്ഷയാണ്”.

ഇത് അരുൾ അനീഷ് കുമാർ . കറി ചട്ടികളുടെ വിൽപ്പനക്കായി രാവിലെ വീട്ടിൽ എത്തിയതാണ് . കന്യാകുമാരി സ്വേദേശി ആണ് . തോവാള സി എസ്…

Posted by Hafees AH on Saturday, 30 January 2021

Exit mobile version