പത്മരാജന്‍ സ്മരണ ദിനത്തില്‍ സ്പീക്കറുടെ മകള്‍ നിരഞ്ജനയുടെ ഗാനാര്‍ച്ചന; തുടക്കക്കാരിയുടെ കുറവുകളുണ്ടാകാമെന്ന് പി ശ്രീരാമകൃഷ്ണന്‍, വീഡിയോ

Speaker | Bignewslive

തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരനും സംവിധായകനുമായ പത്മരാജന്റെ സ്മരണ ദിനമാണ് ഇന്ന്. ഈ ദിനത്തില്‍ തന്റെ മകള്‍ നടത്തിയ ഗാനാര്‍ച്ചന പങ്കുവെച്ചിരിക്കുകയാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വീഡിയോ പങ്കിട്ടത്.

ഇന്ന് പത്മരാജന്‍ സ്മരണ ദിനം… തുടക്കക്കാരിയുടെ കുറവുകളുണ്ടാകാമെങ്കിലും എന്റെ മകള്‍ അമ്മു (നിരഞ്ജന) യുടെ ഈ ഗാനാര്‍ച്ചന പദ്മരാജന്റെ സ്മരണകള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം കുറിക്കുന്നു. ഇതിന്റ ദൃശ്യാവിഷ്‌കാരം നടത്തിയത് എന്റെ സുഹൃത്തും സിനിമാ നടനുമായ റിയാസ് ഹസ്സന്‍ (ആകാശഗംഗ ഫെയിം) ആണ്.

ഓരോ മഴത്തുള്ളിയും കഥാഖ്യാനത്തിന്റെ ഭാഗമാകുന്ന ദൃശ്യ മാസ്മരികത മലയാളി അനുഭവിക്കുകയായിരുന്നു പദ്മരാജന്‍ സിനിമകളില്‍. മുത്തശ്ശിക്കഥയിലെ കെട്ടുകഥ സുന്ദരമായ പ്രണയശില്പമായി മാറി. കണ്ട ഓരോരുത്തരുടെയും മനസ്സില്‍ ഒരു ഗന്ധര്‍വ പ്രതിമ കൊണ്ടിടുന്ന പ്രതിഭയുടെ തിരക്കൈകള്‍… കൈതപ്രത്തിന്റെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷിന്റെ സംഗീതം കൂടി ആയപ്പോള്‍ മന്‍മഥന്‍ കൊടിയേറുന്ന ചന്ദ്രോത്സവമായി.

ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകങ്ങള്‍ ഗാനഗന്ധര്‍വന്റെ ആലാപനത്തിലൂടെ ഭൂമിയിലെ പ്രണയാര്‍ദ്ര മനസ്സുകളില്‍ വിലോല മേഘമായ് മാറി. ‘ഞാന്‍ ഗന്ധര്‍വനി’ലെ ആ ഗാനമോര്‍ക്കാതെ പദ്മരാജന്റെ സ്മൃതി പൂര്‍ണമാകില്ല. ചിത്രശലഭമായി വന്ന് ആ ചലച്ചിത്ര ഗന്ധര്‍വന്‍ ഭൂമിയിലീ പാട്ട് ആളുകള്‍ ഏറ്റു പാടുന്നത് കേള്‍ക്കുന്നുണ്ടാകാം. കേവല കല്പനയാകാം, പദ്മരാജനെ കുറിച്ച് സംസാരിക്കുമ്പോള്‍ ആരും കാല്പനികനാവുമെന്നതാണ് സത്യമെന്ന് അദ്ദേഹം കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഇന്ന് പത്മരാജൻ സ്മരണ ദിനം… തുടക്കക്കാരിയുടെ കുറവുകളുണ്ടാകാമെങ്കിലും എന്റെ മകൾ അമ്മു (നിരഞ്ജന) യുടെ ഈ ഗാനാർച്ചന പദ്മരാജന്റെ സ്മരണകൾക്കു മുമ്പിൽ സമർപ്പിക്കുന്നു.
ഇതിൻ്റ ദൃശ്യാവിഷ്കാരം നടത്തിയത് എൻ്റെ സുഹൃത്തും സിനിമാ നടനുമായ റിയാസ് ഹസ്സൻ (ആകാശഗംഗ ഫെയിം) ആണ്.
ഓരോ മഴത്തുള്ളിയും കഥാഖ്യാനത്തിന്റെ ഭാഗമാകുന്ന ദൃശ്യ മാസ്മരികത മലയാളി അനുഭവിക്കുകയായിരുന്നു പദ്മരാജൻ സിനിമകളിൽ.
മുത്തശ്ശിക്കഥയിലെ കെട്ടുകഥ സുന്ദരമായ പ്രണയശില്പമായി മാറി. കണ്ട ഓരോരുത്തരുടെയും മനസ്സിൽ ഒരു ഗന്ധർവ പ്രതിമ കൊണ്ടിടുന്ന പ്രതിഭയുടെ തിരക്കൈകൾ… കൈതപ്രത്തിന്റെ വരികൾക്ക് ജോൺസൺ മാഷിന്റെ സംഗീതം കൂടി ആയപ്പോൾ മൻമഥൻ കൊടിയേറുന്ന ചന്ദ്രോത്സവമായി.
ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകങ്ങൾ ഗാനഗന്ധർവന്റെ ആലാപനത്തിലൂടെ ഭൂമിയിലെ പ്രണയാർദ്ര മനസ്സുകളിൽ വിലോല മേഘമായ് മാറി.
“ഞാൻ ഗന്ധർവനി”ലെ ആ ഗാനമോർക്കാതെ പദ്മരാജന്റെ സ്മൃതി പൂർണമാകില്ല.
ചിത്രശലഭമായി വന്ന് ആ ചലച്ചിത്ര ഗന്ധർവൻ ഭൂമിയിലീ പാട്ട് ആളുകൾ ഏറ്റു പാടുന്നത് കേൾക്കുന്നുണ്ടാകാം. കേവല കല്പനയാകാം, പദ്മരാജനെ കുറിച്ച് സംസാരിക്കുമ്പോൾ ആരും കാല്പനികനാവുമെന്നതാണ് സത്യം.

Exit mobile version