കളമശ്ശേരി ഉപതെരഞ്ഞടുപ്പിലും ഇടതുപക്ഷത്തിന് അട്ടിമറി വിജയം; ചെങ്കൊടി പാറിച്ചത് 25 വര്‍ഷം യുഡിഎഫ് വിജയിച്ചിരുന്ന വാര്‍ഡില്‍!

LDF Won | Bignewslive

കൊച്ചി: കളമശേരി 37-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അട്ടിമറി ജയം. 25 വര്‍ഷം യുഡിഎഫ് വിജയിച്ചിരുന്ന വാര്‍ഡിലാണ് ചെങ്കൊടി പാറിയത്. ഇടതു സ്വതന്ത്രന്‍ റഫീഖ് മരയ്ക്കാര്‍ ആണ് 64 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയ കൊടി നാട്ടിയത്.

ലീഗിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. കളമശ്ശേരിയില്‍ 20-20 എന്ന രീതിയിലായിരുന്ന ഇരുപക്ഷവും നറുക്കെടുപ്പിലേക്ക് നീങ്ങുകയും യുഡിഎഫ് വിജയിക്കുകയുമായിരുന്നു. എന്നാല്‍ റഫീഖിന്റെ ജയത്തോടെ ഭരണം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.

25 വര്‍ഷമായി യുഡിഎഫ് വിജയിച്ചിരുന്ന വാര്‍ഡിലെ എല്‍ഡിഎഫിന്റെ വിജയം ഭരണമികവുകൊണ്ടുമാണെന്നാണ് വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പിലും തുണയ്ക്കുമെന്നാണ് നേതൃത്വത്തിന്റെയും വിലിയരുത്തല്‍. േ

Exit mobile version