ട്രോള്‍ എനിക്കും സുരേഷ് ഗോപിക്കും മാത്രം, എന്തുകൊണ്ട്..? ചോദ്യവുമായി കൃഷ്ണകുമാര്‍; മമ്മൂട്ടിയെ വിമര്‍ശിക്കാത്തത് എന്തുകൊണ്ടെന്നും ചോദ്യം

Krishna Kumar | Bignewslive

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്ന തിരക്കിലാണ് മുന്നണികള്‍. ബിജെപിയിലും തകൃതിയായി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചില ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കൃഷ്ണകുമാര്‍. രാഷ്ട്രീയ നിലപാടില്‍ തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോള്‍ ഉണ്ടാവുന്നത് എന്നും മമ്മൂട്ടിയെ എന്ത് കൊണ്ട് വിമര്‍ശിക്കുന്നില്ലെന്നാണ് താരം പ്രധാനമായും ചോദിക്കുന്നത്.

രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും അദ്ദേഹം അറിയിക്കുന്നു. ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനം. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

അതേസമയം, സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമില്ലെന്ന് നിലവില്‍ എംപിയും നടനുമായ സുരേഷ് ഗോപി അറിയിച്ചിരുന്നു. താരപ്രചാരകനായി സുരേഷ് ഗോപി എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇപ്പോള്‍ ബിജെപി നേതൃത്വം ഉറ്റുനോക്കുന്നത് നടന്‍ കൃഷ്ണകുമാറിലേയ്ക്കാണ്. പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ തന്നെ കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുന്നവരുമുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥിയായാണ് കൃഷ്ണകുമാറിനെ പരിഗണിക്കുന്നത്.

Exit mobile version