അനാഥാലയത്തില്‍ നിന്ന് താല്‍കാലികമായി ദത്തെടുത്ത് പീഡിപ്പിച്ചു; ഭയത്തില്‍ അനാഥാലയത്തിലേയ്ക്ക് തന്നെ തിരികെ വന്ന് പെണ്‍കുട്ടി, കണ്ണൂരില്‍ 60 കാരന്‍ അറസ്റ്റില്‍

കൂത്തുപറമ്പ്: അനാഥാലയത്തില്‍ നിന്ന് താല്‍ക്കാലികമായി ദത്തെടുത്ത് പീഡിപ്പിച്ച സംഭവത്തില്‍ 60കാരന്‍ അറസ്റ്റില്‍. കണ്ടംകുന്ന് ചമ്മനാപ്പറമ്പില്‍ സിജി ശശികുമാറാണ് പോലീസിന്റെ വലയിലായത്. 2017-ലാണ് കേസിനാസ്പദമായ സംഭവം.

അന്ന് പെണ്‍കുട്ടിക്ക് 15 വയസ് മാത്രമായിരുന്നു പ്രായം. വീട്ടില്‍ കഴിഞ്ഞു വരവെ ശശികുമാര്‍ പലപ്രാവശ്യം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സഹിക്കാന്‍ പറ്റാവുന്നതിലും അപ്പുറം ആയതോടെ പെണ്‍കുട്ടി അനാഥാലയത്തിലേക്ക് തിരിച്ചുപോവുകയും ചെയ്തു. എന്നാല്‍ കുട്ടിയെ വീണ്ടും ദത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കൗണ്‍സിംലിഗിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇരയുടെ അനിയത്തിയാണ് വിവരം പുറത്ത് പറയുന്നത്. തുടര്‍ന്ന് കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്ത സമയത്ത് നടന്ന പീഡനമായതിനാന്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതി മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. പ്രതിയെശനിയാഴ്ച കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കും.

Exit mobile version