ശബരിമല മേല്‍ശാന്തി കൊവിഡ് നിരീക്ഷണത്തില്‍

പത്തനംതിട്ട: ശബരിമല മേല്‍ശാന്തി കൊവിഡ് നിരീക്ഷണത്തില്‍. മേല്‍ശാന്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന മൂന്നുപേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മേല്‍ശാന്തിയെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ നടത്തിയ കോവിഡ് റാപ്പിഡ് ടെസ്റ്റിലാണ് മേല്‍ശാന്തിയുമായി അടുത്ത് ഇടപഴകിയ മൂന്നു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന് പുറമെ, മറ്റ് ചിലര്‍ക്കും വൈറസ് ബാധയേറ്റിട്ടുണ്ട്. ഇതോടെ മേല്‍ശാന്തിയും അദ്ദേഹത്തോട് ഒപ്പമുള്ള ഉപകര്‍മികളുമടക്കം ഏഴു പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.

മകരവിളക്ക് സാഹചര്യമാണെങ്കില്‍ക്കൂടി സന്നിധാനവും നിലയ്ക്കല്‍ ഉള്‍പ്പെടുന്ന മേഖലയും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കണമെന്ന ശുപാര്‍ശ സന്നിധാനം, നിലക്കല്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേല്‍ശാന്തി ഉള്‍പ്പടെയുളളവര്‍ ക്വാറന്റീനില്‍ ആണെങ്കിലും ചടങ്ങുകള്‍ക്കോ നിത്യപൂജക്കോ തടസ്സവുമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version