‘കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം നിരാഹാര സത്യാഗ്രഹം ആരംഭിക്കും’; അണ്ണാ ഹസാരെ

anna hasasre, farmers protest | bignewslive

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം ഡല്‍ഹിയില്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. അതേസമയം നിരാഹാര സത്യാഗ്രഹം ആരംഭിക്കുന്നതിന്റെ കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല

അതേസമയം കര്‍ഷക പ്രക്ഷോഭം 34ാം ദിവസത്തിലേക്ക് കടന്നു. നാളെ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടക്കും. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചു നില്‍ക്കും. നാളെ ചര്‍ച്ച വച്ചിരിക്കുന്നതിനാല്‍ സിംഗുവില്‍ നിന്ന് നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന കൂറ്റന്‍ ട്രാക്ടര്‍ റാലി വ്യാഴാഴ്ചത്തേക്ക് മാറ്റി.

സിംഗു അടക്കം മേഖലകളില്‍ കര്‍ഷകരുടെ റിലേ നിരാഹാര സത്യാഗ്രഹം തുടരുകയാണ്. കൊടും ശൈത്യത്തിലും പ്രക്ഷോഭം തുടരുകയാണ്. ഡല്‍ഹിയില്‍ ഇന്ന് 3.6 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. വരുംദിവസങ്ങളില്‍ രണ്ട് ഡിഗ്രിക്ക് താഴെ താപനില എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Exit mobile version