ലുലുമാളില്‍ യുവനടിക്ക് പിന്നാലെ മറ്റൊരു പെണ്‍കുട്ടിക്കും ദുരനുഭവം; നഗ്നതാ പ്രദര്‍ശനം നടത്തി യുവാവ്!

Lulumall | Bignewslive

കൊച്ചി: അടുത്തിടെ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനിന്നത് യുവനടിക്ക് നേരെയുണ്ടായ മോശം പെരുമാറ്റമാണ്. യുവതിയെ തെറ്റായ രീതിയില്‍ സ്പര്‍ശിക്കാന്‍ ശ്രമം നടത്തിയതായും അടുത്തെത്തി സംസാരിക്കാന്‍ ശ്രമം നടത്തിയതും വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും മറ്റൊരു പെണ്‍കുട്ടിക്ക് ദുരനുഭവം നേരിടേണ്ടി വന്നിരിക്കുകയാണ്.

പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനമാണ് നടത്തിയിരിക്കുന്നത്. ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയാണ് സംഭവത്തില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലുലു മാളിലെ രണ്ടാം നിലയില്‍ വെച്ച് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. യുവാവിനെ തിരിച്ചറിയാനുള്ള മറ്റു നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. നടിക്ക് നേരെയുണ്ടായ പെരുമാറ്റത്തില്‍ പോലീസ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് മറ്റൊരു അനുഭവം കൂടി കൊച്ചി ലുലുമാളില്‍ അരങ്ങേറുന്നത്.

Exit mobile version