സന്നിധാനത്തെത്താന്‍ കഴിയുന്നില്ല; ശബരിമല ക്ഷേത്ര മാതൃകയില്‍ വീട് പണിത് അഖില്‍, ഒടുവില്‍ ആ സങ്കടം തീര്‍ന്നു

Sabarimala | Bignewslive

അത്തോളി: ശബരിമല ക്ഷേത്ര മാതൃകയില്‍ വീട് പണിത് അഖില്‍. കോഴിക്കോട് അത്തോളി സ്വദേശിയാണ് അഖില്‍ ക്ഷേത്ര മാതൃകയില്‍ വീട് പണിത് തന്റെ സ്വപ്‌നം കൂടി നിറവേറ്റിയിരിക്കുന്നത്. ഇതുവരെ സന്നിധാനത്തെത്താന്‍ കഴിയാത്തതിലുള്ള സങ്കടമാണ് ഈ വ്യത്യസ്തമായ വീട് പണിതതിലൂടെ തീര്‍ത്തിരിക്കുന്നത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധിയാളുകളാണ് ശബരിമല മാതൃകയ്ക്കായി ആവശ്യം അറിയിച്ചിരിക്കുന്നത്. സന്നിധാനത്തെത്താനുള്ള ആഗ്രഹം ശില്‍പ്പിക്കുമുണ്ട്. ഓരോ മണ്ഡലകാലത്തും പ്രതീക്ഷയോടെ തയാറെടുപ്പ് നടത്തുമെങ്കിലും പല കാരണങ്ങളാല്‍ ശബരിമല ദര്‍ശനം മുടങ്ങുകയായിരുന്നു.

അങ്ങനെ, സങ്കടം തീര്‍ക്കാന്‍ സ്വന്തമായൊരു ശബരിമല നിര്‍മിക്കാനുറച്ചു. അങ്ങനെയാണ് ഇതുവരെ സന്നിധാനത്തെത്തിയിട്ടില്ലാത്ത അഖില്‍ ഒട്ടും കുറവുകളില്ലാതെ പണിതീര്‍ത്തത്. വീട്ടിനുള്ളില്‍ സാക്ഷാല്‍ സന്നിധാനം തന്നെയാണ് പണിതിരിക്കുന്നത്. ഫോം ഷീറ്റില്‍ യന്ത്രസഹായമില്ലാതെയുള്ള നിര്‍മാണം ഒന്നരമാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. നവമാധ്യമങ്ങളിലൂടെ ശബരിമല മാതൃക കണ്ടവര്‍ ആവശ്യമറിയിച്ച് അഖിലിനെ ബന്ധപ്പെടുന്നുണ്ട്.

Exit mobile version