പൗരത്വഭേദഗതിയിലൂടെ ന്യൂനപക്ഷങ്ങളെ പുറത്താക്കാനുള്ള നീക്കത്തെ ചെറുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്; സമസ്തയുടെ പ്രതികരണം വസ്തുതാവിരുദ്ധമെന്ന് കെഎം മുഹമ്മദ് കാസിംകോയ

Muhammed Kasim Koya | Bignewslive

പൊന്നാനി: മുഖ്യമന്ത്രിക്കെതിരെയുള്ള സമസ്തയുടെ പ്രതികരണം വസ്തുതാവിരുദ്ധവും അപഹാസ്യവുമാണെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെഎം മുഹമ്മദ് കാസിംകോയ. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പൗരത്വഭേദഗതി നിയമത്തിലൂടെ ന്യൂനപക്ഷങ്ങളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കാനുള്ള പദ്ധതിയുമായി സംഘപരിവാറും കേന്ദ്രസര്‍ക്കാരും രംഗത്ത് എത്തിയപ്പോള്‍, ഇതിനെ ഫലപ്രദമായി ചെറുത്തതും കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചതും മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അദ്ദേഹം പറയുന്നു.

കൂടാതെ, കേരളത്തിലെ മതേതരത്വ നിലപാടിനുള്ള അംഗീകാരം കൂടിയാണ് തദ്ദേശതെരഞ്ഞെടുപ്പിലെ വിധിയെന്നും കാസിംകോയ കൂട്ടിച്ചേര്‍ത്തു. മത രാഷ്ട്രീയവാദവും ഉയര്‍ത്തി ജമാഅത്തുല്‍ ഇസ്ലാമിനെ കൂട്ടുപിടിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ മുഖ്യമന്ത്രിക്കെതിരെ പ്രസ്താവനയുമായി രംഗത്ത് വരുന്നത് തീര്‍ത്തും പരിഹാസ്യമാണെന്നും കാസിം കോയ തുറന്നടിച്ചു.

Exit mobile version