കൊവിഡ് മാനദണ്ഡം പാലിച്ച് ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക് സൗകര്യപ്പെടുത്തണം; മുഖ്യമന്ത്രിക്ക് കത്തയച്ച് മുഹമ്മദ് ഖാസിം കോയ

Muhammed kasim koya | Bignewslive

പൊന്നാനി: കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഇന്നാണ് അണ്‍ലോക്ക് പ്രഖ്യാപിച്ചത്. നിയന്ത്രണങ്ങളോടെ തുറക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. അതേസമയം, ആരാധനാലയങ്ങള്‍ അടഞ്ഞുതന്നെയെന്ന് നിര്‍ദേശം നിന്നിരുന്നു. ഈ സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക് സൗകര്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ് ഖാസിം കോയ മുഖ്യമന്ത്രിക്ക് കത്തയച്ചു.

മാരകമായ കൊറോണ വൈറസ് കാരണം അടച്ചിട്ട ആരാധനാലയങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് സൗകര്യപെടുത്തണമെന്ന് പള്ളിയും,അമ്പലങ്ങളും, ചര്‍ച്ചുകളും മത വിശ്വാസികള്‍ക്ക് ഭാഗികമായി കണ്ടൈന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങള്‍ ഒഴിവാക്കി വെള്ളിയാഴ്ച്ച ജുമുഅ ക്ക് 50 പേര്‍ക്ക് ജുമുഅ നിസ്‌കരിക്കുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നുമാണ് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

Exit mobile version