പുതുവര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തിലേയ്ക്ക്; വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും എണ്ണം കുറയ്ക്കണം, മാര്‍ഗ നിര്‍ദേശം ഇങ്ങനെ

Kerala to reopen | Bignewslive

തിരുവനന്തപുരം: കൊവിഡ് ഭീതി അകലുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തിലേയ്ക്ക്. പുതുവര്‍ഷത്തിലാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേയ്ക്ക് എത്തുന്നത്. ജനുവരിയില്‍ സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും എണ്ണം കുറയ്ക്കണമെന്നും എണ്ണം സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാമെന്നും വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗത്തില്‍ തീരുമാനമായി. ഇതിനുള്ള പ്രത്യേക മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സ്‌കൂളുകള്‍ക്ക് കൈമാറും.

സ്‌കൂള്‍ തലത്തില്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി പിടിഎ യോഗങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ ചേരും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓരോ വിഷയത്തിന്റെയും ഊന്നല്‍ മേഖലകള്‍ പ്രത്യേകം നിശ്ചയിക്കുന്നതിനും അതനുസരിച്ച് വിലയിരുത്തല്‍ സമീപനം നിര്‍ണ്ണയിക്കുന്നതിനും എസ്ഇഇആര്‍ടിയെ ചുമതലപ്പെടുത്തി.

10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷകള്‍ സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജന്‍സികളുടെ ഏകോപനത്തോടെ, വിദ്യാര്‍ഥികള്‍ക്ക് പഠനപിന്തുണയും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗും നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ജനുവരി 1 മുതല്‍ 10, 12 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് സംശയ നിവാരണത്തിനായി രക്ഷിതാക്കളുടെ സമ്മതത്തോടെ സ്‌കൂളുകളില്‍ എത്താവുന്നതാണ്.

Exit mobile version