നാടിനെ നടുക്കി കണ്ണൂരില്‍ വീണ്ടും പീഡനം; ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍

അഴീക്കോട് കപ്പക്കടവിലെ അര്‍ജുന്‍, കാസര്‍കോട് മുളിയാര്‍ സ്വദേശി വിനോദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പെണ്‍കുട്ടിയെ വലയിലാക്കി കണ്ണൂരില്‍ വീണ്ടും പറശിനിക്കടവ് മോഡല്‍ ലൈംഗിക പീഡനം. പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ കണ്ണപുരം പോീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് കപ്പക്കടവിലെ അര്‍ജുന്‍, കാസര്‍കോട് മുളിയാര്‍ സ്വദേശി വിനോദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ഫേസ്ബുക്ക് വഴിയാണ് പ്രതികളിരുവരും പെണ്‍കുട്ടിയുമായി പരിചയത്തിലായത്.

പരിചയം മുതലെടുത്ത് അര്‍ജുനാണ് ആദ്യം ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. ഭീഷണി തുടര്‍ന്നപ്പോഴാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തതു. സമാനമായ രീതിയിലാണ് വിനോദും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പ്രതികളിലൊരാള്‍ക്ക് 22ഉം രണ്ടാമത്തെയാള്‍ക്ക് 20ഉം വയസ്സാണ് പ്രായം. പോക്‌സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടൊ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചിലര്‍ ഫേസ്ബുക്ക് വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായും പോലീസ് പറയുന്നു. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടി ഉണ്ടാകും.

Exit mobile version