കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിന് വീണ്ടും കേന്ദ്രസേനയുടെ സുരക്ഷ; ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി

gold smugling, custom office | bignewslive

ന്യൂഡല്‍ഹി: കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിന് വീണ്ടും സിആര്‍പിഎഫ് സുരക്ഷ ഒരുക്കും. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. കസ്റ്റംസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും വധഭീഷണി ഉണ്ടെന്ന് നേരത്തെ ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് കൊച്ചി കസ്റ്റംസ് ഓഫീസില്‍ കേന്ദ്രസേനയെ നിയോഗിച്ചിരുന്നു.

എന്നാല്‍ പിന്നീട് കേന്ദ്ര സേനയുടെ സുരക്ഷ പിന്‍വലിക്കുകയും സംസ്ഥാന പോലീസിന്റെ സുരക്ഷ മതിയെന്ന് കേന്ദ്രം നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതില്‍ അതൃപ്തി അറിയിച്ച് കസ്റ്റംസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് വീണ്ടും സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചത്.

Exit mobile version