ബിജെപി ഹര്‍ത്താല്‍; കേരള സാങ്കേതിക സര്‍വകലാശാല നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി വച്ചു

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല നാളെ നടത്താനിരുന്ന മുഴുവന് പരീക്ഷകളും മാറ്റിവെച്ചു. തിരുവനന്തപുരം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്നാണ് സര്‍വകലാശാല തീരുമാനം.

സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ നടന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബിജെപി തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. എല്ലാ പരീക്ഷകളും ജനുവരി 18ലേക്ക് മാറ്റിയതായി അക്കാദമിക് ഡീന് ഡോജെ ശ്രീകുമാര്‍ അറിയിച്ചു.

Exit mobile version