ഒന്നരവയസുകാരി മകളെയും മറന്ന് പ്രവര്‍ത്തനം; ഒടുവില്‍ കൊവിഡ് ബാധിച്ച് മരണത്തെ കണ്ട് കിടന്നത് ദിവസങ്ങളോളം; അതിജീവിച്ച് ഈ യുവഡോക്ടര്‍ വീണ്ടും കൊവിഡ് പോരാട്ടത്തിന്, വെല്ലുവിളികളെ വകവെയ്ക്കാതെ രാശി

Doctor Rashi | bignewslive

കൊച്ചി: കൊവിഡ് പോരാളികളെ ആദരിക്കണം, ബഹുമാനിക്കണം, കൈകൊടട്ടിയും പുഷ്പാര്‍ച്ചന നടത്തിയും സ്വീകരിക്കണമെന്ന വാക്കുകള്‍ നാം കേള്‍ക്കാറുണ്ട്. കാരണം സ്വന്തം കുടുംബത്തെ പോലും മറന്ന് സ്വന്തം ജീവന് വിലനല്‍കാതെ കൊവിഡിനെതിരെ പോരാടുന്ന ഇവരെ ആദരിക്കുക തന്നെ വേണം. അതിന് തെളിവാവുകയാണ് തൃപ്പൂണിത്തുറ സ്വദേശിനിയായ ഡോ. രാശി കുറുപ്പ്. തന്റെ ഒന്നരവയസുകാരി മകളെയും മറന്ന് കൊവിഡ് പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ തിരികെ വരാമെന്ന ഉറപ്പ് രാശിക്ക് ഉണ്ടായിരുന്നില്ല. കാരണം നടക്കുന്നത് ജീവന്‍ മരണ പോരാട്ടമാണെന്ന്. ഭര്‍ത്താവ് ശ്യാം കുമാറും പിന്തുണ നല്‍കിയതോടെ ആത്മവിശ്വാസം രാശിയെ മുന്‍പോട്ട് നയിക്കുകയായിരുന്നു.

സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങി നാളുകള്‍ കഴിഞ്ഞതോടെ രാശിയെയും കൊവിഡ് ബാധിച്ചു. നേരിടേണ്ടി വന്നതോ കടുത്ത രോഗാവസ്ഥയും. ഹൃദയ പ്രവര്‍ത്തനം തകരാറിലാക്കുന്ന മയോകാര്‍ഡിയാറ്റിസ് എന്ന രോഗാവസ്ഥയിലൂടെയാണ് രാശി കടന്നു പോയത്. എങ്കിലും രാശിക്ക് മനക്കരുത്ത് തുണയായി. മരണത്തെ തോല്‍പ്പിച്ച് ജീവിതത്തിലേയ്ക്ക് കടന്നു വന്നിട്ടും രാശി നേരിട്ട ബുദ്ധിമുട്ടുകള്‍ ചെറുതായിരുന്നില്ല.

ഒക്ടോബര്‍ 23 നാണ് കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള കലൂര്‍ പിവിഎസ് കൊവിഡ് അപെക്‌സ് സെന്ററില്‍ ആലപ്പുഴ സ്വദേശിനിയായ ഡോ. രാശി എത്തിയത്. ജോലിയില്‍ പ്രവേശിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് ചെറിയ പനി പോലെ തോന്നിയത്. ആന്റിജന്‍ ടെസ്റ്റില്‍ കൊവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ പനി മാറിയപ്പോള്‍, കനത്ത ശ്വാസതടസവും നെഞ്ചുവേദനയും വിട്ടുമാറിയില്ല. തുടര്‍ന്ന് ആര്‍ടിപിസിആര്‍ പരിശോധന എടുത്തു. അതില്‍ കൊവിഡ് പോസിറ്റീവാവുകയായിരുന്നു. പിവിഎസ് ആശുപത്രിയില്‍ തന്നെ കൊവിഡ് രോഗിയായി രാശിയെത്തി.

രണ്ട് ശ്വാസകോശത്തിലും ന്യൂമോണിയ ബാധിച്ചതോടെ രാശി ജീവിതത്തിലേയ്ക്ക് തിരികെ വരുമോ എന്ന ആശങ്കയും ഉണര്‍ന്നു. സി കാറ്റഗറിയില്‍ പെട്ട കോവിഡ് രോഗിയായിട്ടാണ് രാശിയെ പരിഗണിച്ചത്. പത്തു ദിവസത്തോളമാണ് രാശി മരണത്തെ മുഖാമുഖം കണ്ട് ഐസിയുവില്‍ കിടന്നത്. അതേസമയം, ആശുപത്രിയിലെ മുഴുവന്‍ ഡോക്ടര്‍മാരുടെയും പൂര്‍ണ പിന്തുണ ആ സമയത്തു ലഭിച്ചെന്ന് രാശി പറയുന്നു. രോഗിയായി കിടന്നപ്പോള്‍ ഒരു ഡോക്ടറുടെ സേവനത്തിന്റെ വില ശരിക്കും മനസിലായതെന്നും രാശി പ്രതികരിക്കുന്നു.

അസുഖം മാറിയതോടെ വീണ്ടും ജോലിക്ക് പോകണമോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നപ്പോഴും രാശി തളര്‍ന്നില്ല. രണ്ടും കല്‍പ്പിച്ച് രാശി വീണ്ടും കൊവിഡ് പോരാട്ടത്തിന് ഇറങ്ങുകയാണ്. രോഗിയായിരുന്നപ്പോള്‍ ലഭിച്ച പരിചരണമാണ് തീരുമാനത്തിനു പിന്നിലെന്ന് രാശി പ്രതികരിക്കുന്നു. ആലപ്പുഴ സ്വദേശി എംജി രാധാകൃഷ്ണന്റെയും ശോഭയുടെയും മകളായ രാശി ജയ്പൂരില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.

രാശിയുടെ വാക്കുകളിലേയ്ക്ക്;

ഐസിയുവില്‍ നിന്ന് റൂമിലേക്കു മാറ്റി അഞ്ച് ദിവസം കഴിഞ്ഞാണ് വീട്ടിലേക്ക് പോയത്. വീട്ടിലെത്തിയപ്പോഴാണ് കോവിഡ് ശരീരത്തില്‍ അവശേഷിപ്പിച്ച മറ്റ് അസുഖങ്ങള്‍ പുറത്തു വന്നു തുടങ്ങി. സംസാരിക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥ. നെഞ്ചുവേദനയും ശ്വാസം മുട്ടും വിട്ടുമാറുന്നില്ല. വിശദമായ ഹൃദയ പരിശോധനയില്‍ മൈനര്‍ ഹൃദയാഘാതത്തിലേക്ക് എത്താനുള്ള സാധ്യത തിരിച്ചറിഞ്ഞു. കോവിഡ് ഭേദമായ ചിലരിലെങ്കിലും കാണുന്ന അവസ്ഥ. കുഞ്ഞിനെ താലോലിക്കാന്‍ പോലും കഴിയാതെ മുഴുവന്‍ സമയ വിശ്രമവുമായി കഴിച്ചുകൂട്ടി. മരുന്നുകള്‍ കൊണ്ട് ആശ്വാസം കിട്ടിയെങ്കിലും പൂര്‍ണമായും ഭേദമായില്ല. ഇപ്പോഴും സംസാരിക്കുമ്പോഴും കിതപ്പുണ്ട്. നെ

Exit mobile version