കൊറോണയ്ക്ക് കഞ്ചാവ് ബെസ്റ്റെന്ന വാര്‍ത്തയ്ക്ക് ‘ആ ‘മരുന്നുമായി’ ബൈക്കില്‍ പോയ ഉളുമ്പ് ഷാജിയെന്ന ശാസ്ത്രജ്ഞനെ പോലീസ് പിടിച്ചുവെന്ന് ട്രോളി വായനക്കാരന്‍

Social Media trolls | bgnewslie

കൊച്ചി: ലോകത്തെ മൊത്തം പ്രതിസന്ധിയിലാക്കിയ മഹാമാരി കൊവിഡ് 19 നെ തടയാന്‍ കഞ്ചാവിനും സാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കിഴഞ്ഞ ദിവസമാണ് എത്തിയത്. ന്യൂസ് 18 നല്‍കിയ വാര്‍ത്തയില്‍ വന്‍ പ്രതികരണമാണ് സോഷ്യല്‍മീഡിയയിലും മറ്റും നിറയുന്നത്. ഇപ്പോള്‍ വാര്‍ത്തയ്ക്ക് താഴെ നിറഞ്ഞ കമന്റില്‍ ഒന്നാണ് വൈറലാകുന്നത്. ബൈക്കില്‍ പോയ ഉളുമ്പ് ഷാജിയെന്ന ശാസ്ത്രജ്ഞനെ പോലീസ് പിടിച്ചുവെന്നാണ് നല്‍കിയിരിക്കുന്ന കമന്റ്.

വര്‍ഗീസ് പ്ലാത്തോട്ടം നല്‍കിയ കമന്റാണ് ഇപ്പോള്‍ ചിരിപടര്‍ത്തുന്നത്. മാരകമായ കൊറോണ വൈറസില്‍ നിന്ന് മനുഷ്യന് സംരക്ഷണം നല്‍കാന്‍ കഞ്ചാവിന് കഴിയുമെന്ന് കാനഡയിലെ ഗവേഷകര്‍ കണ്ടെത്തിയ വാര്‍ത്തയാണ് ന്യൂസ് 18 നല്‍കിയത്. വൈറസ് മനുഷ്യ ശരീരത്തിലേയ്ക്ക് പ്രവേശിക്കുന്നത് തടയാന്‍ കഞ്ചാവിന് കഴിയുമെന്നാണ് കാനഡയിലെ ലെത്ത്ബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

കഞ്ചാവില്‍ അടങ്ങിയിരിക്കുന്ന കന്നാബിഡിയോള്‍ എന്ന കന്നാബിനോയ്ഡ് സംയുക്തമാണ് വൈറസിനെ പ്രതിരോധിക്കുക. വിവിധ ഇനം കഞ്ചാവ് ചെടികളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത 23 തരം സത്തകളുപയോഗിച്ചായിരുന്നു പരീക്ഷണം. വായ, ശ്വാസകോശം, ഉദര കോശങ്ങള്‍ എന്നിവയുടെ കൃത്രിമ ത്രീഡി മാതൃകകളിലാണ് പരീക്ഷണം നടത്തിയതെന്ന് വാര്‍ത്തയില്‍ പറയുന്നുണ്ട്. രസകരമായ കമന്റുകളാണ് വാര്‍ത്തയ്ക്ക് താഴെ നിറയുന്നത്.

Exit mobile version