ട്രെയിന്‍ യാത്രക്കിടെ ജനല്‍ഷട്ടര്‍ വീണ് യുവതിയുടെ കൈവിരല്‍ അറ്റു; സംഭവം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍

ഷട്ടര്‍ ഉയര്‍ത്തത്തി വയ്ക്കാന്‍ ശ്രമിക്കുമ്പോളാണ് അപകടം സംഭവിച്ചത്.

കളമശേരി: ട്രെയിന്‍ യാത്രക്കിടെ ജനല്‍ ഷട്ടര്‍ വീണ് യുവതിയുടെ കൈവിരല്‍ അറ്റു. ചേര്‍ത്തല സ്വദേശിനി കലയുടെ കൈവിരലാണ് അറ്റത്. ഷട്ടര്‍ ഉയര്‍ത്തത്തി വയ്ക്കാന്‍ ശ്രമിക്കുമ്പോളാണ് അപകടം സംഭവിച്ചത്.

എറണാകുളത്ത് നിന്നു കണ്ണൂരിലേക്കു പോകുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ പുലര്‍ച്ചെ ഏഴോടെയാണ് സംഭവം. കളമശേരിയില്‍ ഇറങ്ങി പത്തടിപ്പാലത്തെ കിന്‍ഡര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് യുവതി. സംഭവത്തെ തുടര്‍ന്നു ഇന്റര്‍സിറ്റി അരമണിക്കൂറോളം വൈകി.

Exit mobile version