സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Heavy rain | Bignewslive

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തുലാവര്‍ഷം ശക്തമായി തുടരുമെന്ന് കാലാവാസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ജാഗ്രത നിര്‍ദ്ദേശം.

തെക്കുകിഴക്കന്‍ അറബിക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണം. ശനിയാഴ്ചയോടെ ന്യൂനമര്‍ദ്ദം വടക്കോട്ട് നീങ്ങി തീവ്രന്യൂന മര്‍ദ്ദമാകുമെന്നാണ് വിലയിരുത്തല്‍. ഇടിയോട് കൂടി കനത്തമഴയ്ക്കാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ കാറ്റ് ശക്തമാകുകയും ചെയ്യും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version