‘ഞാന്‍ ജയിച്ചു’; പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി ട്രംപ്: ട്രംപിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തോല്‍വി സമ്മതിക്കാതെ ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് താന്‍ ജയിച്ചെന്ന പുതിയ സോഷ്യല്‍മീഡിയ പോസ്റ്റുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വന്നിരിക്കുകയാണ്. ബൈഡന്റെ വിജയം സമ്മതിക്കില്ലെന്നുതന്നെയാണ് ട്രംപ് പുതിയ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

ട്രംപിന്റെ നിരന്തരമുള്ള ഈ അവകാശവാദങ്ങള്‍ക്കെതിരെ നിരവധി ട്രോളുകളാണ് വരുന്നത്. ട്രംപിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍.ജോ ബൈഡന്‍ ജയിച്ചത് വ്യാജ മാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണെന്ന് കഴിഞ്ഞദിവസം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ‘വ്യാജ മാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണ് അദ്ദേഹം ജയിച്ചത്. ഞാന്‍ ഒന്നും സമ്മതിക്കുന്നില്ല ഞങ്ങള്‍ക്ക് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്. ഇതൊരു കടുത്ത തെരഞ്ഞെടുപ്പായിരുന്നു’ ട്രംപ് ട്വീറ്റ് ചെയ്തു.

ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജികള്‍ വിവിധ കോടതികള്‍ തള്ളിയിട്ടും താനാണ് വിജയിച്ചതെന്ന നിലപാടിലാണ് ട്രംപ് നില്‍ക്കുന്നത്.

Exit mobile version