മുസ്ലീം രാഷ്ട്രം ഇന്ത്യയില്‍ പറ്റില്ല, മതരാഷ്ട്രവാദത്തോടും ദൈവരാജ്യത്തോടും യോജിപ്പില്ല; മതസംഘടന എന്നനിലയില്‍ ജമാആത്തിനോട് സമസ്തയ്ക്ക് എതിര്‍പ്പുണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കൊച്ചി: മുസ്ലീം രാഷ്ട്രം ഇന്ത്യയില്‍ പറ്റില്ല, അതുകൊണ്ടുതന്നെ മതസംഘടന എന്നനിലയില്‍ ജമാആത്തിനോട് സമസ്തയ്ക്ക് എതിര്‍പ്പുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഒരു പ്രശസ്ത ചാനലിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തിന്റെ ഗുണവും ദോഷവും മുസ്ലിം ലീഗ് തന്നെ അനുഭവിക്കണം. വെല്‍ഫെയറുമായുളള ലീഗ് കൂട്ടുകെട്ട് തെരഞ്ഞെടുപ്പില്‍ ജയിക്കാനുളള നീക്ക്പോക്കായിരിക്കും. ജമാഅത്തിന്റെ നയത്തോട് യോജിക്കില്ലായിരിക്കുമെന്നും ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം ലീഗിനുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.

സഖ്യത്തിലെ തകരാര്‍ ജനം ചൂണ്ടിക്കാട്ടിയാല്‍ മറുപടി പറയാന്‍ ലീഗിന് കഴിയണം. അതുകൊണ്ടുതന്നെ സഖ്യത്തെക്കുറിച്ച് ആക്ഷേപം ഉയര്‍ന്നാല്‍ തരണം ചെയ്യേണ്ടതും ലീഗ് തന്നെയാണ്. മുസ്ലീം രാഷ്ട്രം ഇന്ത്യയില്‍ പറ്റില്ലെന്നും മതരാഷ്ട്രവാദത്തോടും ദൈവരാജ്യത്തോടും യോജിപ്പില്ലെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ വ്യക്തമാക്കി.

ദേശീയാടിസ്ഥാനത്തില്‍ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കുമായി ഒരു പാര്‍ട്ടി വേണം. മതേതര കൂട്ടായ്മയില്‍ വരണം…ഉവൈസിയുടെ പാര്‍ട്ടിയെ പിന്താങ്ങുന്നില്ല. തീവ്രത കുത്തിവെയ്ക്കുന്ന മതപാര്‍ട്ടികളോട് സമസ്തയ്ക്ക് യോജിപ്പില്ല. ബീഹാറിലെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ്സിന്റെ ജാഗ്രതക്കുറവാണ്.മഹാസഖ്യം വികസിപ്പിക്കണം. കോണ്‍ഗ്രസ്-സിപി ഐഎം ധാരണ സ്വാഗതം ചെയ്യുന്നുവെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.

Exit mobile version