സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; ഡിസിസി നടപടിയില്‍ വന്‍ പ്രതിഷേധം, നാലാഞ്ചിറ കിണവൂരില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി

തിരുവനന്തപുരം: മണ്ഡലം കമ്മിറ്റി നിര്‍ദ്ദേശിച്ചയാളെ തള്ളി മറ്റൊരു വാര്‍ഡില്‍ നിന്നുള്ളയാളെ സ്ഥാനാര്‍ഥിയാക്കിയ ഡിസിസി നടപടിയില്‍ പ്രതിഷേധിച്ച് നാലാഞ്ചിറ കിണവൂരില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. മണ്ഡലം പ്രസിഡന്റ് പനയപ്പള്ളി ഹരിയടക്കം മണ്ഡലം, വാര്‍ഡ് ഭാരവാഹികളെല്ലാമാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.

ബുധനാഴ്ച ചേര്‍ന്ന ഭാരവാഹി യോഗം അലങ്കോലമായി. വാര്‍ഡ് കമ്മിറ്റി നിര്‍ദ്ദേശിച്ച ഷീജ വര്‍ഗീസിനെ ഒഴിവാക്കി മറ്റൊരു വാര്‍ഡില്‍ നിന്നുള്ള ത്രേസ്യാമ്മയെയാണ് ഡിസിസി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് രാജി.

കോര്‍പറേഷനിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഡിസിസിയുടെയും ചില നേതാക്കളുടേയും ഏകപക്ഷീയ നിലപാടിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പുകയുകയാണ്. ചിലര്‍ സീറ്റ് കച്ചവടം നടത്തിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Exit mobile version