തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണം; ഡിസിസി ഓഫീസിന് മുന്നില്‍ കെഎസ്‌യുവിന്റെ കുത്തിയിരുപ്പ് പ്രതിഷേധം, സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിച്ചില്ലെങ്കില്‍ റിബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നാണ് ഭീഷണി

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് കെഎസ്‌യുവിന്റെ കുത്തിയിരുപ്പ് പ്രതിഷേധം. കൊല്ലം ഡിസിസിക്ക് മുന്‍പിലാണ് കെഎസ്‌യു കുത്തിയിരുപ്പ് പ്രതിഷേധം നടത്തുന്നത്. സീറ്റ് ചര്‍ച്ച നടക്കുന്ന മുറിക്ക് മുന്നിലാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത്. കെഎസ്‌യു സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിച്ചില്ലെങ്കില്‍ റിബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നാണ് ഭീഷണി.

അതേസമയം സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവജനങ്ങളുടെ മതിയായ പ്രാതിനിധ്യം ഉണ്ടാകുമെന്ന് ഡിസിസി അധ്യക്ഷ ബിന്ദുകൃഷ്ണ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി ഡിസംബര്‍ 8, 10, 14 തീയതികളിലാണ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി ജില്ലകളില്‍ ഡിസംബര്‍ 8 നും കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 10 നും മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ 14 നുമാണ് തിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 6 മണിവരെയാണ് . വോട്ടെണ്ണല്‍ ഡിസംബര്‍ 16 ന് രാവിലെ 8 മണി മുതല്‍ ആരംഭിക്കും.

Exit mobile version