‘വുമണ്‍ ഓഫ് ദ ഇയര്‍ 2020’ വോഗ് ഇന്ത്യയുടെ കവര്‍ പേജില്‍ നിറഞ്ഞ് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: അന്താരാഷ്ട്ര ഫാഷന്‍ മാഗസിനായ വോഗിന്റെ ഇന്ത്യന്‍ പതിപ്പിന്റെ കവര്‍ പേജില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന ക്യാപ്ഷനോടെയാണ് മന്ത്രിയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കൊവിഡ് എന്ന മഹാമാരിയെ സംസ്ഥാന ആരോഗ്യ മേഖലയുടെ മുന്നില്‍ നിന്ന് അതിജീവിക്കുന്നതുമായി ബന്ധപ്പെട്ട് ശൈലജ വോഗിന് പ്രത്യേക അഭിമുഖവും നല്‍കിയിട്ടുണ്ട്.

‘ഭയപ്പെടാനുള്ള സമയം ഇല്ല. ഭയത്തേക്കാളധികം ഈ പ്രതിസന്ധിയില്‍ ഇടപെടുന്നത് എനിക്ക് ആവേശകരമായിരുന്നു,’ കെകെ ശൈലജ പ്രതികരിച്ചു. ഇതിനകം സിനിമാ താരങ്ങളായ ഫഫദ് ഫാസില്‍, നസ്രിയ നസീം, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ കെകെ ശൈലജയുള്ള വോഗിന്റെ കവര്‍ പേജ് ഷെയര്‍ ചെയ്ത് അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്.

നേരത്തെ കൊവിഡ് 19 കാലത്തെ ലോകത്തെ മികച്ച 50 ചിന്തകരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കെകെ ശൈലജ ഇടം നേടിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിലാണ് പ്രോസ്‌പെക്ടസ് മാഗസീന്‍ പട്ടികയില്‍ കെക ശൈലജ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത വന്നത്. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രോസ്പെക്ട് മാഗസിന്‍ പ്രസിദ്ധീകരിച്ച അമ്പതംഗങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് ആരോഗ്യമന്ത്രിയുടെ പേരും ഉള്‍പ്പെടുത്തിയത്.

Exit mobile version