കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നേരത്തെ കഴിഞ്ഞതാണ്; മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: വികസനം ഒന്നും അവകാശപ്പെടാനില്ലാത്ത ഇടതുമുന്നണി യുഡിഎഫിന്റെ വികസന നേട്ടങ്ങളുടെ പിതൃത്വം ഏറ്റെടുക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നേരത്തെ കഴിഞ്ഞതാണെന്നും. ഇപ്പോള്‍ നടക്കുന്നത് കോടികള്‍ ചെലവഴിച്ചു നടത്തുന്ന ഉദ്ഘാടന മാമാങ്കം മാത്രമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

വരുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാനദണ്ഡമായി കണക്കാക്കുന്നത് വിജയസാധ്യത മാത്രമായിരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കെ സുരേന്ദ്രനെ പ്രദര്‍ശന വസ്തുവാക്കി മഹത്വവല്‍ക്കരിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.

Exit mobile version