ശബരിമലയില്‍ യുവതികള്‍ പ്രവേശിപ്പിച്ചാല്‍ കൂട്ട ആത്മഹത്യ ചെയ്യും; ശിവസേന

ആചാരം തെറ്റിച്ച് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ ശിവസേനയിലെ സ്ത്രീ പ്രവര്‍ത്തകര്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്നാണ് ശിവസേന പരസ്യാഹ്വാനം ചെയ്തിരിക്കുന്നത്

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ശിവസേന. ആചാരം തെറ്റിച്ച് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ ശിവസേനയിലെ സ്ത്രീ പ്രവര്‍ത്തകര്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്നാണ് ശിവസേന പരസ്യാഹ്വാനം ചെയ്തിരിക്കുന്നത്.

ശബരിമല നട തുറക്കുന്ന 17, 18 ദിവസങ്ങളില്‍ ശിവസേന പ്രവര്‍ത്തകര്‍ ശബരി മലയില്‍ എത്തുമെന്നും യുവതികള്‍ മലകയാറാന്‍ എത്തിയാല്‍ തടയുമെന്നും ശിവസേന തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല അജി കൂട്ടിച്ചേര്‍ത്തു.

Exit mobile version