പ്രാതല്‍ കഴിച്ചില്ല കലോത്സവത്തിനിടെ ജഡ്ജ് തളര്‍ന്ന് വീണു..!

ആലപ്പുഴ: കലോത്സവത്തിനിടെ ജഡ്ജ് തളര്‍ന്ന് വീണു. ഹയര്‍ സെക്കന്‍ഡറി വിഭാഗം ലളിതഗാന മത്സരത്തിനൊടുവിലാണ് വിധികര്‍ത്താവായിരുന്ന ജ്യോതി സന്തോഷ് തളര്‍ന്നത്. രക്തസമ്മര്‍ദ്ദം കുറഞ്ഞതാണ് തളര്‍ച്ചയ്ക്ക് കാരണം.

വിധി പ്രഖ്യാപനം നടത്തുന്നതിന് തൊട്ട് മുമ്പായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് വേദിയിലുണ്ടായിരുന്ന മെഡിക്കല്‍ സംഘം പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രഭാത ഭക്ഷണം കഴിക്കാത്തതാണ് തളര്‍ന്ന് വീഴാന്‍ കാരണമെന്നും അറിയുന്നു. അല്‍പ നേരത്തെ ഇടവേളയ്ക്ക് ശേഷം ഹൈസ്‌കൂള്‍ വിഭാഗം ലളിതഗാന മത്സരം വേദിയില്‍ ആരംഭിച്ചു.

Exit mobile version