കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എഎസ്‌ഐ സികെ രാജു മരിച്ചു; വിടവാങ്ങല്‍ വിരമിക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ

കോട്ടയം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എഎസ്‌ഐ സികെ രാജു മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന എസ്‌ഐ രാത്രി 11 മണിയോടെയാണ് മരണപ്പെട്ടത്. 55 വയസായിരുന്നു. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു.

തൊടുപുഴയിലെ കൊവിഡ് കെയര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു ആദ്യഘട്ടത്തില്‍ ചികിത്സ തേടിയിരുന്നത്. എന്നാല്‍, പ്രമേഹരോഗിയായ ഇദ്ദേഹത്തിന്റെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് അന്ത്യം. 1990ല്‍ സര്‍വീസില്‍ കയറിയ സികെ രാജു വിരമിക്കാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് മരണമടഞ്ഞത്. വരുന്ന മെയ് 31ന് ആയിരുന്നു റിട്ടയര്‍മെന്റ്. മായയാണ് ഭാര്യ. മക്കള്‍: നവനീത്, മാളവിക.

Exit mobile version