കേരളത്തില്‍ തുലാവര്‍ഷം ബുധനാഴ്ച എത്തും

rain alert | big news live

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ബുധനാഴ്ച എത്തും. ഒക്ടോബര്‍ 15ന് ശേഷമാണ് തുലാവര്‍ഷം തുടങ്ങാറ്. ഇത്തവണ എടവപ്പാതി (തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം) പിന്‍വാങ്ങാന്‍ വൈകിയതാണ് തുലാവര്‍ഷവും വൈകി എത്താന്‍ കാരണം.

അതേസമയം അന്തരീക്ഷച്ചുഴികളുടെ ഫലമായി നാളെ മുതല്‍ ചില സ്ഥലങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച എടവപ്പാതി പിന്‍വാങ്ങുന്നതിനൊപ്പം അന്നുതന്നെ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കര്‍ണാടകം, കേരളം എന്നീ സംസ്ഥാനങ്ങളില്‍ തുലാവര്‍ഷവും എത്തും.

നാളെ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version