വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേയ്ക്ക് മത്സരിക്കാന്‍ കടമ്പകള്‍ ഏറെ; ഇടം വലം നോക്കാതെ മത്സരിക്കാന്‍ പോയാല്‍ നോമിനേഷന്‍ തള്ളും

തിരുവനന്തപുരം: വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കടമ്പകള്‍ ഏറെയാണ്. ഒരു സുപ്രഭാതത്തില്‍ മത്സര രംഗത്തേയ്ക്ക് ഇറങ്ങാന്‍ സാധിക്കില്ല. യോഗ്യതകളും, അയോഗ്യതകളും വ്യക്തമാക്കി കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ വിജ്ഞാപനം ഇറങ്ങി. യോഗ്യതകള്‍ ഒന്നും തന്നെ നോക്കാതെ മത്സര രംഗത്ത് ഇറങ്ങിയാല്‍ നോമിനേഷന്‍ തള്ളും എന്നതില്‍ സംശയമില്ല.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള യോഗ്യതയും അയോഗ്യതയും ഇങ്ങനെ;

*തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് താഴെപ്പറയുന്ന വ്യക്തികള്‍ അയോഗ്യരാണ്.
*മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രാമ /ബ്ലോക്ക് /ജില്ലാ പഞ്ചായത്തിന്റെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍.
*നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്ന ദിവസം 21 വയസ്സ് പൂര്‍ത്തിയായില്ലെങ്കില്‍ .
*പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള വാര്‍ഡുകളില്‍ ആ വിഭാഗത്തില്‍പ്പെട്ടവര്‍ അല്ലെങ്കില്‍
*RO /ARO യുടെ മുന്നില്‍ പത്രിക സമര്‍പ്പിക്കുമ്പോള്‍ പ്രതിജ്ഞ ചെയ്യുന്നതിന് വിസമ്മതിച്ചാല്‍ .
*കേന്ദ്ര/സംസ്ഥാന/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അയോഗ്യര്‍.
*കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലുള്ള കോര്‍പ്പറേഷനുകളിലെ ജീവനക്കാര്‍. (ഉദാ: KSRTC, Empanelled ഉള്‍പ്പെടെ)

*കേന്ദ്ര-സംസ്ഥാന തദ്ദേശ സര്‍ക്കാരുകള്‍ക്ക് 51% ഓഹരിയുള്ള കമ്പനിയോ, കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലോ ഉള്ള ജീവനക്കാര്‍ അയോഗ്യര്‍.
*സ്റ്റാറ്റിയൂട്ടറി ബോര്‍ഡ് ജീവനക്കാര്‍ ( ഉദാ: KSEB)
*കേരള സംസ്ഥാനത്തിലെ എല്ലാ യൂണിവേഴ്‌സിറ്റിയിലേയുംജീവനക്കാര്‍ .
*താത്കാലിക സര്‍വീസിലുള്ള ജീവനക്കാര്‍ (ഉദാ:- എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 179 ദിവസം നിയമനത്തില്‍ ഇരിക്കുന്നവര്‍).
*SLR വര്‍ക്കേഴ്‌സ് (Seasonal Labour Roll) (ഉദാ:പൈപ്പ് പൊട്ടിയാല്‍ വിളിക്കുമ്പോള്‍ നന്നാക്കാന്‍ വരുന്ന വല്ലപ്പോഴും ജോലിയുള്ള ജീവനക്കാര്‍).
*കേന്ദ്ര-സംസ്ഥാന പ്രാദേശിക സര്‍ക്കാരുകള്‍ ഇല്‍ നിന്നും പിരിച്ചുവിടപ്പെട്ട (Dismissed)ജീവനക്കാര്‍ അവര്‍ ഡിസ്മിസ് ചെയ്ത കാലാവധി മുതല്‍ അഞ്ച് വര്‍ഷത്തേക്ക് മത്സരിക്കാന്‍ കഴിയില്ല.
*ശിക്ഷിക്കപ്പെടുന്നവര്‍ക്ക് ആജീവനാന്ത വിലക്കല്ല

1) 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം (Representalion of people Act -1951) & 2) ഇന്ത്യന്‍ ശിക്ഷാ നിയമം (Indian Penal code – lPC) Chapter IX -A)

*ഈ നിയമങ്ങളിലെ സെക്ഷന്‍ 8 (1) പ്രകാരം പിഴ ചുമത്തപ്പെട്ടാല്‍, പിഴ ചുമത്തിയ തീയതി മുതല്‍ 6 വര്‍ഷത്തേക്കും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നാല്‍ ജയില്‍മോചിതനായ ശേഷം ഉള്ള 6 വര്‍ഷത്തേക്ക് മത്സരിക്കാന്‍ കഴിയില്ല .( ഉദാ:- Murder or Rape)
*ഈ നിയമത്തിലെ സെക്ഷന്‍ 8(2) പ്രകാരം 6 മാസം വരെ ജയില്‍ ശിക്ഷ അനുഭവിച്ചാല്‍ ജയില്‍ മോചിതനായി 6 വര്‍ഷത്തേക്ക് മത്സരിക്കാന്‍ കഴിയില്ല .(ഉദാ. മായം ചേര്‍ക്കല്‍, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത )
*സെക്ഷന്‍ 8 (3) പ്രകാരം 2 വര്‍ഷം വരെ ജയില്‍ശിക്ഷ അനുഭവിച്ചാല്‍ ശിക്ഷാ കാലാവധി കഴിഞ്ഞ 6 വര്‍ഷം വരെ മത്സരിക്കാന്‍ കഴിയില്ല .
*3)കേരള പഞ്ചായത്ത് രാജ് നിയമ പ്രകാരം ഇലക്ഷന്‍ കുറ്റങ്ങള്‍ ചെയ്തതായി തെളിയിക്കപ്പെട്ടാല്‍ 6 വര്‍ഷം വരെ മത്സരിക്കാന്‍ കഴിയില്ല
*സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശേഷം ഇലക്ഷന്‍ കണക്ക് നല്‍കാത്തവരെ ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യരാക്കുന്ന തീയതി മുതല്‍ 5 വര്‍ഷത്തേക്ക് മത്സരിക്കാന്‍ കഴിയില്ല.

*ഇലക്ഷന്‍ കുറ്റകൃത്യങ്ങള്‍, വ്യാജ രേഖകള്‍ ചമയ്ക്കല്‍

*കോടതി /ട്രിബ്യൂണല്‍ 3 മാസം വരെയെങ്കിലും സ്വഭാവ ദൂഷ്യത്തിന് ശിക്ഷിച്ച വര്‍ക്ക് മത്സരിക്കാന്‍ കഴിയില്ല.
*അഴിമതി നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട വര്‍ക്ക് മത്സരിക്കാന്‍ സാധിക്കില്ല.
*ദുര്‍ഭരണത്തിന് ഓംബുഡ്‌സ്മാന്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് മത്സരിക്കാന്‍ സാധിക്കില്ല.
*സ്ഥിര ബുദ്ധി ഇല്ലാത്തവര്‍ക്ക് മത്സരിക്കാന്‍ കഴിയില്ല (സ്ഥിരബുദ്ധി ഇല്ലായെന്ന് ക്ഷമതയുള്ള കോടതി പറയണം.
*വിദേശ രാജ്യങ്ങളില്‍ പൗരത്വം നേടിയവര്‍ക്ക് മത്സരിക്കാന്‍ കഴിയില്ല കാരണം അവരുടെ ഇന്ത്യയിലെ പൗരത്വം നഷ്ടപ്പെടും .
*കേന്ദ്ര-സംസ്ഥാന പ്രാദേശിക സര്‍ക്കാരുകളുമായി കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുള്ള വര്‍ക്ക് മത്സരിക്കാന്‍ സാധിക്കുകയില്ല ഉദാ: . ഒരു പൊതുമരാമത്ത് കോണ്‍ട്രാക്ടര്‍ക്ക് മത്സരിക്കാന്‍ പറ്റില്ല പഞ്ചായത്തുമായി Subsiting Contract ഉണ്ടെങ്കില്‍.
*എന്നാല്‍ റേഷന്‍ കട നടത്തുന്ന ആളിന് മത്സരിക്കാം കാരണം റേഷന്‍കട സര്‍ക്കാരുമായുള്ള കരാര്‍ അല്ല.
*അതുപോലെ ഗുണഭോക്ത്യ കമ്മിറ്റിയിലെ കണ്‍വീനര്‍, ജനകീയാസൂത്രണ പദ്ധതിയിലെ പാടശേഖരം കമ്മറ്റി കണ്‍വീനര്‍ ആയി വരുന്നവര്‍ എന്നിവര്‍ക്ക് മത്സരിക്കാം .

*സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളിലേക്ക് ഏതെങ്കിലും തരത്തിലുള്ള കുടിശിക കൊടുക്കാന്‍ ഉള്ളവര്‍ക്ക് മത്സരിക്കാന്‍ കഴിയില്ല .
*എന്നാല്‍ ബാങ്കുകളിലെയോ, കോപ്പറേറ്റീവ് സൊസൈറ്റിയിലെയോ ലോണ്‍ കുടിശിക ഉണ്ടെങ്കിലും മത്സരിക്കാം കാരണം ആ കുടിശ്ശിക സര്‍ക്കാരിലേക്കുള്ള കുടിശ്ശികയല്ല .
*എന്നാല്‍ ഈ കുടിശ്ശിക ഈടാക്കാന്‍ റവന്യൂ റിക്കവറി നടപടി സ്വീകരിച്ചു കഴിഞ്ഞാല്‍ അത് സര്‍ക്കാരിലേക്ക് കുടിശ്ശികയായി മാറും അപ്പോള്‍ മത്സരിക്കാന്‍ പറ്റില്ല.
*റവന്യൂ റിക്കവറി കോടതി സ്റ്റേ നോമിനേഷന്‍ കാലഘട്ടത്തില്‍ നിലവിലുണ്ടെങ്കില്‍ മത്സരിക്കാം .
*ബാര്‍ കൗണ്‍സില്‍ അയോഗ്യനാക്കിയ ഒരു അഡ്വക്കേറ്റ് മത്സരിക്കാന്‍ കഴിയില്ല .
*CDS ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ എല്ലാ കുടുംബശ്രീ അംഗങ്ങള്‍ക്കും മത്സരിക്കാം.
*എന്നാല്‍ CDS അക്കൗണ്ടന്റ് SC/ST കോഡിനേറ്റര്‍മാര്‍, പാലിയേറ്റീവ് നഴ്‌സ് എന്നിവര്‍ക്ക് മത്സരിക്കാന്‍ പാടില്ല .
*അംഗനവാടി ജീവനക്കാര്‍,ആശാവര്‍ക്കര്‍മാര്‍, സാക്ഷരതാ പ്രേരക് ( പഞ്ചായത്തിലെ പ്രേരക്, മുന്‍സിപ്പാലിറ്റി പ്രേരകിന് മത്സരിക്കാന്‍ കഴിയില്ല) എന്നിവര്‍ക്ക് മത്സരിക്കാം.
*കൂറുമാറ്റ നിരോധന നിയമം, തെരെഞ്ഞെടുപ്പിന്റെ രഹസ്യ സ്വഭാവം ലംഘിച്ചവര്‍, MP/ MLA ആയി മത്സരിച്ചോ ഇലക്ഷന്‍ കേസുകളില്‍ ഉള്‍പ്പെട്ട് അയോഗ്യരായവര്‍ തുടങ്ങിയ വിവിധ ശിക്ഷാ നടപടികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് വിവിധ കാലയളവില്‍ വിലക്കുണ്ട്.

Exit mobile version