നെടുമങ്ങാട് എംഎല്‍എ സി ദിവാകരന് കൊവിഡ് 19

തിരുവനന്തപുരം: നെടുമങ്ങാട് എംഎല്‍എ സി ദിവാകരന് കൊവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ താന്‍ കൊവിഡ് ബാധിതനായ വിവരം പങ്കുവെച്ചത്.

‘പ്രിയമുള്ളവരേ എനിക്ക് കൊവിഡ് 19 പോസിറ്റീവിനെ തുടര്‍ന്ന് ചികിത്സയിലാണ്.ആയതിനാല്‍ എംഎല്‍എ യുടെ ഔദ്യോഗിക പരിപാടികള്‍ ഇനിയൊരറിയിപ്പ് കിട്ടുന്നത് വരെ മാറ്റിവച്ചിരിക്കുകയാണ്. മണ്ഡലത്തിലെ വിഷയങ്ങള്‍ താത്കാലികമായി അറിയിക്കുവാന്‍ എന്റെ സ്റ്റാഫുകളെ ബന്ധപെടുക- അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

നേരത്തെ എംഎല്‍എയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് എംഎല്‍എയുടെ ഓഫീസ് ജീവനക്കാരും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പിന്നാലെ എംഎല്‍എയ്ക്കും വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പ്രിയമുള്ളവരേ എനിക്ക് കോവിഡ് 19 പോസിറ്റീവിനെ തുടർന്ന് ചികിത്സയിലാണ്.ആയതിനാൽ എംഎൽഎ യുടെ ഔദ്യോഗിക പരിപാടികൾ ഇനിയൊരറിയിപ്പ് കിട്ടുന്നത് വരെ മാറ്റിവച്ചിരിക്കുകയാണ്.മണ്ഡലത്തിലെ വിഷയങ്ങൾ താത്കാലികമായി അറിയിക്കുവാൻ എന്റെ സ്റ്റാഫുകളെ ബന്ധപെടുക*
*രാജേഷ് :9447713045*
*സച്ചിൻ :9847841009*
*രതീഷ് :9496079331*

Exit mobile version