എറണാകുളത്ത് കൊവിഡ് മൂലം നാലുപേര്‍ കൂടി മരിച്ചു

കൊച്ചി: എറണാകുളത്ത് കൊവിഡ് മൂലം നാലുപേര്‍ കൂടി മരിച്ചു. പള്ളുരുത്തി സ്വദേശി ബഷീര്‍ (60), കൂത്താട്ടുകുളം സ്വദേശി കുമാരി (62), അല്ലപ്പറ സ്വദേശി സുലൈമാന്‍ (70), വാവക്കാട് സ്വദേശിനി രാജമ്മ (83) എന്നിവരാണ് ഇന്ന് മരിച്ചത്. മരിച്ച നാലുപേരും കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അതേസമയം ജില്ലയില്‍ കൊവിഡ് മരണനിരക്ക് കൂടുകയാണ്. മൂന്ന് ദിവസത്തിനിടെ ജില്ലയില്‍ എട്ട് പേരാണ് വൈറസ് ബാധമൂലം മരിച്ചത്. കഴിഞ്ഞ ദിവസം ജില്ലയില്‍ 598 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 398 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്.

Exit mobile version