കുസൃതി ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞും മറുചോദ്യം ചോദിച്ചും കാര്‍ത്ത്യായനി മുത്തശ്ശി! കണ്ടും മിണ്ടിയും കൗതുകത്തോടെ കുട്ടികള്‍

കണ്ടും മിണ്ടിയും കൗതുകത്തോടെ മുത്തശ്ശിയുടെ വാക്കുകള്‍ക്ക് കുട്ടികള്‍ ചെവിട്ടോര്‍ത്തു.

ചെങ്ങന്നൂര്‍: 96ാം വയസിലും പരീക്ഷയെഴുതി യുവത്വത്തെ ഞെട്ടിച്ച കാര്‍ത്ത്യായനി അമ്മയെ മറക്കാന്‍ സാധിക്കില്ല. കുട്ടികള്‍ക്കിടയില്‍ ഒരു താരമായി തന്നെ മാറിയിരിക്കുകയാണ് ഈ മുത്തശ്ശി. അങ്ങാടിക്കല്‍ തെക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളത്തിളക്കം പദ്ധതിയുടെ വിജയപ്രഖ്യാപനത്തിന് എത്തിയ മുത്തശ്ശിയ്ക്ക് വന്‍ വരവേല്‍പ്പാണ് കുട്ടികള്‍ നല്‍കിയത്.

കണ്ടും മിണ്ടിയും കൗതുകത്തോടെ മുത്തശ്ശിയുടെ വാക്കുകള്‍ക്ക് കുട്ടികള്‍ ചെവിട്ടോര്‍ത്തു. കുസൃതിച്ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞും മറുചോദ്യം ചോദിച്ചും എല്ലാവരെയും മുത്തശ്ശി രസിപ്പിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എസ്എംസി ചെയര്‍മാന്‍ ഷാജി മാത്യു അധ്യക്ഷനായി. മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുബിന്‍ പോള്‍ കാര്‍ത്ത്യായനിയമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു.

നഗരസഭാ കൗണ്‍സിലര്‍ അനില്‍കുമാര്‍ ഉപഹാരസമര്‍പ്പണം നടത്തി. സുമാദേവി പദ്ധതിവിശദീകരണം നടത്തി. കുട്ടികളുടെ മികവ് അവതരണത്തിനുശേഷം ഓമനക്കുട്ടന്‍ വിജയപ്രഖ്യാപനം നടത്തി. സ്‌കൂള്‍ ശതാബ്ദി കമ്മിറ്റി രക്ഷാധികാരി പ്രിയംവദ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ കെഎന്‍ ഹരിദാസ്, പൂര്‍വവിദ്യാര്‍ത്ഥി സംഘടന കണ്‍വീനര്‍ പിഡി സുനീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Exit mobile version