ശബരിമല മേല്‍ശാന്തിയായി വികെ ജയരാജ് പോറ്റിയെ തെരഞ്ഞെടുത്തു

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി വി.കെ.ജയരാജ് പോറ്റിയെ തെരഞ്ഞെടുത്തു. രാവിലെ 8നായിരുന്നു നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുട്ടികളാണ് നറുക്കെടുത്തത്. തൃശൂര്‍ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ് വി.കെ.ജയരാജ് പോറ്റി.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു, അംഗങ്ങളായ അഡ്വ. എന്‍ വിജയകുമാര്‍, അഡ്വ.കെ എസ് രവി,ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ മനോജ്, ദേവസ്വം കമ്മിഷണര്‍ ബി.എസ്.തിരുമേനി, ഹൈക്കോടതി നിരീക്ഷകന്‍ ജസ്റ്റിസ് കെ.പദ്മനാഭന്‍ നായര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

എന്‍ വാസുദേവന്‍ ഭട്ടതിരി, വി കെ ജയരാജ് പോറ്റി, ടി കെ ശ്രീധരന്‍ നമ്പൂതിരി, ടി എം ശങ്കരനാരായണ പ്രമോദ്, കെ ജയരാമന്‍, എഴികോട് കൃഷ്ണന്‍ നമ്പൂതിരി, എസ് ഹരികുമാര്‍, എം എന്‍ രജികുമാര്‍, എം ഡി വേണു നമ്പൂതിരി എന്നിവരാണ് സന്നിധാനം മേല്‍ശാന്തി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍.

ടി എം ശങ്കരനാരായണ പ്രമോദ്, എം ഡി വേണു, എം എന്‍ രജികുമാര്‍, കെ കൃഷ്ണന്‍ നമ്പൂതിരി, എന്‍ പ്രമോദ്, പി എം പ്രദീപ് കുമാര്‍, കെ ഹരീഷ് പോറ്റി, കെ എന്‍ അനില്‍ കുമാര്‍, എന്‍ സത്യനാരായണന്‍ നമ്പൂതിരി, പി വി ദിലീപ് എന്നിവരാണ് മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ ഉള്ളവര്‍.

Exit mobile version