എം ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വൈകീട്ട് ഏഴ് മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യ നില തൃപ്തികരമെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമല്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് സംഘം ശിവശങ്കറിന്റെ വീട്ടിലെത്തിയിരുന്നു. അന്വേഷണ സംഘം എത്തിയതിന് തൊട്ടുപുറകെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തുടര്‍ന്ന് കസ്റ്റംസ് വാഹനത്തിലാണ് എം ശിവശങ്കരിനെ ആശുപത്രിയിലെത്തിച്ചത്. കസ്റ്റംസ് അധികൃതരും ആശുപത്രിയില്‍ ഉണ്ടെന്നാണ് വിവരം.

Exit mobile version