കണ്ണൂരിലെ രാമന്തളിയില്‍ കുട്ടികള്‍ ടിവി കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിച്ചു; വീടിന് ഭാഗികമായി തീ പിടിച്ചു

കണ്ണൂര്‍: കണ്ണൂരിലെ രാമന്തളിയില്‍ ടിവി പൊട്ടിത്തെറിച്ച് വീടിന് ഭാഗികമായി തീ പിടിച്ചു. വടക്കുമ്പാട് ക്ഷേത്രത്തിന് സമീപത്താണ് സംഭവം. നാരായണന്‍ എന്നയാളുടെ വീടിനാണ് ടിവി പൊട്ടിത്തെറിച്ച് തീ പിടിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം.

നാരായണന്റെ മക്കള്‍ ടിവി കണ്ട് കൊണ്ടിരിക്കുമ്പോഴാണ് സംഭവം. ടിവിയില്‍ നിന്നും പുക ഉയരുന്നത് കണ്ട കുട്ടികള്‍ ഭയന്ന് പുറത്തേക്ക് ഓടിയത് മൂലം വന്‍ ദുരന്തമാണ് ഒഴിഞ്ഞുമാറിയത്. കുട്ടികള്‍ ടിവി കണ്ടുകൊണ്ടിരിക്കെ ഉഗ്ര ശബ്ദത്തോട് കൂടി പൊട്ടിത്തെറിക്കുകയായിരുന്നു. തീപിടുത്തത്തില്‍ മുറിയിലുണ്ടായിരുന്ന ഫാന്‍, ഫര്‍ണിച്ചറുകള്‍,പുസ്തകങ്ങള്‍, തുണികള്‍ എന്നിവ പൂര്‍ണമായും വയറിംഗ് ഭാഗികമായും കത്തി നശിച്ചു.

മേല്‍ക്കൂരയ്ക്ക് മുകളില്‍ സൂക്ഷിച്ചിരുന്ന ഓലയ്ക്ക് തീ പടര്‍ന്നത് തീപ്പിടുത്തത്തിന്റെ വ്യാപ്തി വര്‍ധിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ പൈപ്പുവെള്ളം ഉപയോഗിച്ച് തീയണച്ചു കൊണ്ടിരിക്കെ പയ്യന്നൂരില്‍ നിന്നും അഗ്‌നി-രക്ഷാ സേനയും സ്ഥലത്തെത്തി. ഏകദേശം ഇരുപത്തി അയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Exit mobile version