നവകേരള നിര്‍മ്മാണത്തിന് സഹായ ഹസ്തവുമായി ജര്‍മ്മനി; 800 കോടി നല്‍കും

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ വഴി 103 ദശലക്ഷം യൂറോ (ഏകദേശം 830 കോടി രൂപ) വായ്പയായി നല്‍കാമെന്നാണ് ജര്‍മ്മനി അറിയിച്ചിരിക്കുന്നത്

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് സഹായ ഹസ്തവുമായി ജര്‍മ്മനി. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ വഴി 103 ദശലക്ഷം യൂറോ (ഏകദേശം 830 കോടി രൂപ) വായ്പയായി നല്‍കാമെന്നാണ് ജര്‍മ്മനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ജര്‍മ്മന്‍ സ്ഥാനപതി ഡോ മാര്‍ട്ടിന്‍ നെയ് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തെ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.

കേന്ദ്രസര്‍ക്കാര്‍ വഴി 103 ദശലക്ഷം യൂറോ പലിശകുറഞ്ഞ വായ്പയായി കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് നല്‍കാമെന്നാണ് ജര്‍മ്മനി അറിയിച്ചിരിക്കുന്നത്. ഇതില്‍ 90 ദശലക്ഷം വായ്പയായും മൂന്നു ദശലക്ഷം യൂറോ സാങ്കേതികസഹായമായും 10 ദശലക്ഷം ഗ്രാന്റായുമാണ് നല്‍കുക.

സംസ്ഥാനത്തെ റോഡുകളുടെ പുനര്‍ നിര്‍മ്മാണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് സഹായം നല്‍കുക.

Exit mobile version