മന്ത്രി എസി മൊയ്തീന്‍ നല്‍കിയ കേസില്‍ അനില്‍ അക്കരയും മാതൃഭൂമിയിലെ ഉണ്ണിയും സ്മൃതിയും നവംബര്‍ 18 നു കോടതിയില്‍ ഹാജരാവണം

തിരുവനന്തപുരം: അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് മന്ത്രി എസി മൊയ്തീന്‍ നല്‍കിയ കേസില്‍ എംഎല്‍എ അനില്‍ അക്കരയ്ക്ക് കോടതിയില്‍ നിന്ന് സമന്‍സ്. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. യുഎഇ റെഡ്ക്രസ്ന്റ് ഭവനരഹിതര്‍ക്കായി സൗജന്യമായി നിര്‍മ്മിച്ചു നല്‍കുന്ന ഫ്‌ളാറ്റിന്റെ പേരില്‍ അടിസ്ഥാന രഹിതമായി അഴിമതി ആരോപണം ഉന്നയിച്ചതിനെതിരെ നല്‍കിയ പരാതിയില്‍ നവംബര്‍ 18ന് കോടതില്‍ ഹാജരാവാനാണ് സമന്‍സില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ക്രിമിനല്‍ കേസിന് പുറമെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തൃശൂര്‍ സബ് കോടതിയില്‍ സിവില്‍ കേസ് നല്‍കിയത്. ഈ വിഷയത്തില്‍ നല്‍കിയ ക്രിമിനല്‍ കേസും തൃശൂര്‍ സിജെഎം കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിക്കുന്നു.

എംഎല്‍എക്ക് പുറമെ മാതൃഭൂമി ചാനല്‍ അവതാരക സ്മൃതി പരുത്തിക്കാട്, മാതൃഭൂമി ന്യൂഡ് ചാനല്‍ എഡിറ്റര്‍ ഉണ്ണി ബാലകൃഷ്ണന്‍,മ ാതൃഭൂമി പത്രത്തിന്റെ പ്രിന്ററും പബ്ലിഷറുമായ എം എന്‍ രവിവര്‍മ എന്നിവര്‍ക്കെതരായും ഇന്ത്യന്‍ശിക്ഷാ നിയമം 500, 34 വകുപ്പ് പ്രകാരം കേസെടുത്ത് ജയില്‍ ശിക്ഷയും പിഴയും വിധിക്കണമെന്നും പിഴ തുകയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ.കെ ബി മോഹന്‍ദാസ് മുഖാന്തിരം നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മന്ത്രി കുറിക്കുന്നു.

വടക്കാഞ്ചേരിയില്‍ യുഎഇ റഡ് ക്രസന്റ് എന്ന സംഘടന സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന ഫ്‌ളാറ്റ് സമുചയ നിര്‍മാണത്തിന്റെ ഇടനിലക്കാരനായി ഞാന്‍ അഴിമതി നടത്തിയെന്നാണ് അനില്‍ അക്കര എം.എല്‍.എ ആരോപണമുന്നയിച്ചത്. 2020 ആഗസ്റ്റ് 15ലെ മാതൃഭൂമി വാര്‍ത്താ ചാനലിലും ആഗസ്റ്റ് 14ലെ മാതൃഭൂമി പത്രത്തിലും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ വന്നു. ഈ വാര്‍ത്തക്കെതിരായാണ് അനില്‍ അക്കര എംഎല്‍എക്കും ചാനല്‍ പ്രവര്‍ത്തകര്‍ക്കും എതിരെ ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേരത്തെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

നോട്ടീസ് കൈപറ്റി ഒരാഴ്ചക്കകം നാലുകക്ഷികളും അപകീര്‍ത്തിപരമായ പ്രസ്താവനകളും പ്രസിദ്ധീകരണങ്ങളും നിരുപാധികം പിന്‍വലിക്കണം. വാര്‍ത്ത തുല്യപ്രാധാന്യത്തില്‍ തിരുത്തായി പ്രസിദ്ധീകരിക്കണം.വീഴ്ച വരുത്തിയാല്‍ അപകീര്‍ത്തിക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 500ാം വകുപ്പുപ്രകാരം ശിക്ഷ നല്‍കുന്നതിന് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്ന് അറിയിച്ചാണ് നേരത്തെ അഡ്വ. കെ ബി മോഹന്‍ദാസ് മുഖേന നോട്ടീസ് അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മാനനഷ്‌ടകേസിൽ ‌ അനിൽ അക്കര എം.എൽ.എ ക്ക് കോടതി സമൻസ്‌ അയച്ചു
യുഎഇ റെഡ്‌ക്രസ്‌ൻറ്‌ ഭവനരഹിതർക്കായി സൗജന്യമായി നിർമ്മിച്ചു നൽകുന്ന ഫ്ളാറ്റിൻെറ പേരിൽ അടിസ്‌ഥാന രഹിതമായി അഴിമതി ആരോപണം ഉന്നയിച്ചതിനെതിരെ നൽകിയ പരാതിയിൽ ‌ നവംബർ 18ന്‌ കോടതിൽ ഹാജരാവാൻ അനിൽ അക്കര എംഎൽഎക്ക്‌ തൃശൂർ സബ്‌കോടതി കോടതി സമൻസ്‌ അയച്ചു. ഇതുമായി ബന്ധപ്പെട്ട്‌ ക്രിമിനൽ കേസിന്‌ പുറമെ ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ്‌‌ തൃശൂർ സബ്‌ കോടതിയിൽ സിവിൽ കേസ്‌ നൽകിയത്‌.ഈ വിഷയത്തിൽ നൽകിയ ക്രിമിനൽ കേസും തൃശൂർ സിജെഎം‌ കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട് .
എംഎൽഏക്ക്‌ പുറമെ മാതൃഭൂമി ചാനൽ അവതാരക സ്മൃതി പരുത്തിക്കാട്, മാതൃഭൂമി ന്യൂഡ് ചാനൽ എഡിറ്റർ ഉണ്ണി ബാലകൃഷ്ണൻ,മാതൃഭൂമി പത്രത്തിന്റെ പ്രിന്ററും പബ്ലിഷറുമായ എം എൻ രവിവർമ എന്നിവർക്കെതരായും ഇന്ത്യൻശിക്ഷാ നിയമം 500, 34 വകുപ്പ്‌ പ്രകാരം കേസെടുത്ത്‌ ജയിൽ ശിക്ഷയും പിഴയും വിധിക്കണമെന്നും പിഴ തുകയിൽ നിന്ന്‌ നഷ്‌ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ്‌ അഡ്വ.കെ ബി മോഹൻദാസ്‌ മുഖാന്തിരം നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്‌. ‌
വടക്കാഞ്ചേരിയിൽ യുഎഇ റഡ് ക്രസന്റ് എന്ന സംഘടന സൗജന്യമായി നിർമിച്ചു നൽകുന്ന ഫ്ളാറ്റ് സമുചയ നിർമാണത്തിന്റെ ഇടനിലക്കാരനായി ഞാൻ അഴിമതി നടത്തിയെന്നാണ് അനിൽ അക്കര എം.എൽ.എ ആരോപണമുന്നയിച്ചത്. 2020 ആഗസ്റ്റ് 15ലെ മാതൃഭൂമി വാർത്താ ചാനലിലും ആഗസ്റ്റ് 14ലെ മാതൃഭൂമി പത്രത്തിലും അപകീർത്തികരമായ വാർത്തകൾ വന്നു. ഈ വാർത്തക്കെതിരായാണ് അനിൽ അക്കര എംഎൽഎക്കും ചാനൽ പ്രവർത്തകർക്കും എതിരെ ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേരത്തെ വക്കീൽ നോട്ടീസ് അയച്ചിരുന്നു.നോട്ടീസ് കൈപറ്റി ഒരാഴ്ചക്കകം നാലുകക്ഷികളും അപകീർത്തിപരമായ പ്രസ്താവനകളും പ്രസിദ്ധീകരണങ്ങളും നിരുപാധികം പിൻവലിക്കണം. വാർത്ത തുല്യപ്രാധാന്യത്തിൽ തിരുത്തായി പ്രസിദ്ധീകരിക്കണം.വീഴ്ച വരുത്തിയാൽ അപകീർത്തിക്ക് ഇന്ത്യൻ ശിക്ഷാ നിയമം 500ാം വകുപ്പുപ്രകാരം ശിക്ഷ നൽകുന്നതിന് ക്രിമിനൽ കേസ് ഫയൽ ചെയ്യുമെന്ന് അറിയിച്ചാണ് നേരത്തെ അഡ്വ. കെ ബി മോഹൻദാസ് മുഖേന നോട്ടീസ് അയച്ചത്‌.

Exit mobile version