ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറായി ഈഴവ സമുദായത്തില്‍ ജനിച്ച ആള്‍ തന്നെ വേണമെന്ന വാദം പോലെ ഗുരു നിന്ദയായ ഒരു ആശയമില്ല; പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരന്‍

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറായി ഈഴവ സമുദായത്തില്‍ ജനിച്ച ആള്‍ തന്നെ വേണമെന്ന വാദം പോലെ ഗുരു നിന്ദയായ ഒരു ആശയമില്ലെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. ഒരോ പുതിയ തീരുമാനവും വിവാദങ്ങളിലേയ്ക്ക് വഴി തെളിയിക്കുന്നതാകണമെന്ന് ശഠിക്കുന്ന രാഷ്ട്രീയം പോലെ വേറൊന്നുമില്ല. പൊതുസമൂഹത്തിന്റെ മുസ്ലീം വിരുദ്ധതയ്ക്ക് വളമിടുന്ന പദ്ധതിയും പരിപാടിയുമാണതെന്ന് അദ്ദേഹം കുറിക്കുന്നു.

ഗുരുവിന്റെ ചിന്തയും വിചാരവും അനുദിനം പ്രസക്തമായി മാറുന്ന കാലമാണ്. കരുതലും കരുണയും വേണ്ടിടത്തതാണ് നമ്മുടെ ജീവിതം. അത്രയ്ക്കൊന്നും ആയില്ലെങ്കിലും ഉപദ്രവമെങ്കിലും ചെയ്യാനാതിരിക്കാനുള്ള ഔചിത്യം ഗുരുവിനെ കുറിച്ച് സംസാരിക്കുന്നവര്‍ക്ക് വേണ്ടതാണ്. ആ പേരിനെ ഉപയോഗിക്കുന്നവര്‍ക്കും. വിദൂര വിദ്യാഭ്യാസം സാധാരണ നിലയില്‍ റെഗുലര്‍ വിദ്യാഭ്യാസം ചെയ്യാനാകാത്ത മനുഷ്യര്‍ക്ക് വേണ്ടതാണ്.

മുസ്ലീം പേരുകാരന് വി.സ സ്ഥാനം ലഭിക്കുന്നതിന് -അര്‍ഹമായ ഏത് യോഗ്യതയെന്നും പറയാം- പ്രത്യേക യോഗ്യതകള്‍ കൂടി വേണം എന്നുള്ളതാണ് നിലവിലുള്ള വ്യവസ്ഥ. ആ വ്യവസ്ഥയ്ക്ക് എതിരായാണ് ജനാധിപത്യത്തിന്റെ, നൈതികതയുടെ, ഭരണഘടന മൂല്യങ്ങളുടെ കലാപം നടക്കുന്നത്. വിപ്ലവ പാര്‍ട്ടിയുടെ നേതൃ സ്ഥാനങ്ങളിലിരിക്കുന്നവര്‍ പോലും സംശയ സൂചനകള്‍ ഉന്നയിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഈ മുസ്ലീം വിരുദ്ധതയുടെ താളവാദ്യമാണ്. അത് യോഗ്യതയുടെ പേരിലാകാം, നിയമിച്ചവരുടെ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പിന്റെ പേരിലാകാം.

വളമിടുന്നത് ഇസ്ലാമോഫോബിയയ്ക്കാണ്. ശബരിമല വിവാദസമയത്ത് ഒരു വിപ്ലവപാര്‍ട്ടിയുടെ നേതാവിന്റെ പ്രസംഗം കേട്ടിരുന്നു. ലക്ഷണമൊത്ത സംഘിക്ക് കഴിയില്ല അത്രയും വിഷനിര്‍ഭരമായി സംഘിത്ത്വത്തെ താലോലിക്കാനും സ്ത്രീത്വത്തേയും സ്ത്രീപക്ഷ രാഷ്ട്രീയത്തെയും അപമാനിക്കാനും. അതുകൊണ്ട് തന്നെ മുസ്ലീം വിരുദ്ധതയ്ക്ക് താളം പിടിക്കുന്നത് കേള്‍ക്കുമ്പോള്‍ നിര്‍ദോഷമായ നീതി-യോഗ്യത വാദമാണെന്ന് തോന്നില്ല. അല്ലേലും നായര്‍ക്ക് സ്ഥാനം കിട്ടുമ്പോള്‍ തോന്നത്തതും മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കും സ്ഥാനം കിട്ടുമ്പോള്‍ തോന്നുതുമായ ഒരു വൈക്ലബ്യമാണ് യോഗ്യതയെ കുറിച്ചുള്ള പ്യൂരിറ്റന്റ് തോന്നലുകളെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി. എന്തായാലും ശ്രീനാരായണ ഗുരുവിനെ ഇതിന്റെ പേരില്‍ വലിച്ചിഴക്കരുത്. അപമാനിക്കുന്നതിനുമില്ലേ ഒരു പരിധിയെന്നും ശ്രീജിത്ത് ദിവാകരന്‍ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറായി ഈഴവ സമുദായത്തില്‍ ജനിച്ച ആള്‍ തന്നെ വേണമെന്ന വാദം പോലെ ഗുരു നിന്ദയായ ഒരു ആശയമില്ല. ഒരോ പുതിയ തീരുമാനവും വിവാദങ്ങളിലേയ്ക്ക് വഴി തെളിയിക്കുന്നതാകണമെന്ന് ശഠിക്കുന്ന രാഷ്ട്രീയം പോലെ വേറൊന്നുമില്ല. പൊതുസമൂഹത്തിന്റെ മുസ്ലീം വിരുദ്ധതയ്ക്ക് വളമിടുന്ന പദ്ധതിയും പരിപാടിയുമാണത്. ഗുരുവിന്റെ ചിന്തയും വിചാരവും അനുദിനം പ്രസക്തമായി മാറുന്ന കാലമാണ്. കരുതലും കരുണയും വേണ്ടിടത്തതാണ് നമ്മുടെ ജീവിതം. അത്രയ്‌ക്കൊന്നും ആയില്ലെങ്കിലും ഉപദ്രവമെങ്കിലും ചെയ്യാനാതിരിക്കാനുള്ള ഔചിത്യം ഗുരുവിനെ കുറിച്ച് സംസാരിക്കുന്നവര്‍ക്ക് വേണ്ടതാണ്. ആ പേരിനെ ഉപയോഗിക്കുന്നവർക്കും . വിദൂര വിദ്യാഭ്യാസം സാധാരണ നിലയില്‍ റെഗുലര്‍ വിദ്യാഭ്യാസം ചെയ്യാനാകാത്ത മനുഷ്യര്‍ക്ക് വേണ്ടതാണ്.

മുസ്ലീം പേരുകാരന് വി.സി. സ്ഥാനം ലഭിക്കുന്നതിന് -അര്‍ഹമായ ഏത് യോഗ്യതയെന്നും പറയാം- പ്രത്യേക യോഗ്യതകള്‍ കൂടി വേണം എന്നുള്ളതാണ് നിലവിലുള്ള വ്യവസ്ഥ. ആ വ്യവസ്ഥയ്ക്ക് എതിരായാണ് ജനാധിപത്യത്തിന്റെ, നൈതികതയുടെ, ഭരണഘടന മൂല്യങ്ങളുടെ കലാപം നടക്കുന്നത്. വിപ്ലവ പാര്‍ട്ടിയുടെ നേതൃ സ്ഥാനങ്ങളിലിരിക്കുന്നവര്‍ പോലും സംശയ സൂചനകള്‍ ഉന്നയിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഈ മുസ്ലീം വിരുദ്ധതയുടെ താളവാദ്യമാണ്. അത് യോഗ്യതയുടെ പേരിലാകാം, നിയമിച്ചവരുടെ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പിന്റെ പേരിലാകാം. വളമിടുന്നത് ഇസ്ലാമോഫോബിയയ്ക്കാണ്. ശബരിമല വിവാദസമയത്ത് ഒരു വിപ്ലവപാര്‍ട്ടിയുടെ നേതാവിന്റെ പ്രസംഗം കേട്ടിരുന്നു. ലക്ഷണമൊത്ത സംഘിക്ക് കഴിയില്ല അത്രയും വിഷനിര്‍ഭരമായി സംഘിത്ത്വത്തെ താലോലിക്കാനും സ്ത്രീത്വത്തേയും സ്ത്രീപക്ഷ രാഷ്ട്രീയത്തെയും അപമാനിക്കാനും. അതുകൊണ്ട് തന്നെ മുസ്ലീം വിരുദ്ധതയ്ക്ക് താളം പിടിക്കുന്നത് കേള്‍ക്കുമ്പോള്‍ നിര്‍ദോഷമായ നീതി-യോഗ്യത വാദമാണെന്ന് തോന്നില്ല. അല്ലേലും നായര്‍ക്ക് സ്ഥാനം കിട്ടുമ്പോള്‍ തോന്നത്തതും മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കും സ്ഥാനം കിട്ടുമ്പോള്‍ തോന്നുതുമായ ഒരു വൈക്ലബ്യമാണ് യോഗ്യതയെ കുറിച്ചുള്ള പ്യൂരിറ്റന്റ് തോന്നലുകള്‍.
**
ഈയിടെ എന്ത് പ്രശ്‌നം തോന്നുമ്പോഴും ഒരു കൂട്ടരുടെ ഇരയാണ് ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ്. പതിവ് പോലെ ഈ നിയമനത്തിന്റെ ഉത്തരവാദിത്തവും റിയാസിന് മേല്‍ സൃഷ്ടിച്ചാണ് സംഘപരിവാറും അവരുടെ ആജ്ഞാനുവര്‍ത്തികളായ മാധ്യമങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരും ഉറഞ്ഞു തുള്ളുന്നത്. സത്യം പറഞ്ഞാല്‍ സംഘപരിവാരിന്റെ ലവ്ജിഹാദ് കാമ്പയിനാണ് ഇതിന്റെ പ്രേരകശക്തി. അത് കോണ്‍ഗ്രസ് എം.എല്‍.എമാരടക്കം പാടിത്തകര്‍ക്കുന്നുണ്ട്. മരുമകന്‍ റിയാസാണ് സ്ഥിരം ഇര. സംഘപരിവാറിന്റെ ‘മരുമകന്‍’ പ്രയോഗമാണ് എല്‍ദോസ് കുന്നപ്പള്ളി അടക്കമുള്ളവരുടെ അടിത്തറ. പത്തരമാറ്റ് മുസ്ലീം വിരുദ്ധതയല്ലാതെ മറ്റൊന്നുമല്ല.

ഒരു മുസ്ലീം അധികാര സ്ഥാനത്ത് വന്നാല്‍, അത് ഒരു വി.സി സ്ഥാനത്തായാല്‍ പോലും മുഹമ്മദ് റിയാസുമായും അയാളുടെ മുസ്ലീം ഐഡന്റിയായും അയാളെ മരുമകനായി സ്വീകരിക്കുന്നത് വഴി പിണറായി വിജയന്‍ സൃഷ്ടിച്ച ‘ലവ് ജിഹാദ് അനുകൂല നിലപാട്’-ആയും സംഘപരിവാറിനുള്ള എല്ലാ അസ്‌കിതയും പാടി നീട്ടാനുള്ള നാവുകളായി സ്വയം അധപതിക്കണമോ എന്ന് വിപ്ലവകാരികള്‍ സ്വയം തീരുമാനിക്കണം. അവരുടെ അനുകൂലികളും.** എന്തായാലും ശ്രീനാരായണ ഗുരുവിനെ ഇതിന്റെ പേരില്‍ വലിച്ചിഴക്കരുത്. അപമാനിക്കുന്നതിനുമില്ലേ ഒരു പരിധി!

Exit mobile version