കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പിഎ മുഹമ്മദ് നിര്യാതനായി

കൊച്ചി: കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പിഎ മുഹമ്മദ് നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഹൈക്കോടതിയില്‍ സീനിയര്‍ അഡ്വക്കേറ്റായിരിക്കെയാണ് 1992 ല്‍ അദ്ദേഹം ജഡ്ജിയായി നിയമിതനായത്. 1992 മുതല്‍ 2000 വരെ ഹൈക്കോടതി ജഡ്ജിയായിരുന്നു അദ്ദേഹം.

സ്വാശ്രയ കോളജുകളുമായി ബന്ധപ്പെട്ട ഫീസ് നിര്‍ണയ സമിതിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാനായിരുന്നു. തലശേരി സ്വദേശിയായ പിഎ മുഹമ്മദ് 1964ല്‍ ആണ് അഭിഭാഷകനായി എന്‍ റോള്‍ ചെയ്തത്.

Exit mobile version