കൈയ്യടിക്കെടാ!;യുട്യൂബ് ചാനലിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് നിര്‍ധനര്‍ക്ക്; ഇത് കൊറോണക്കാലത്ത് പാഷാണം ഷാജിയുടെ ഒരു കൈ സഹായം

കൊച്ചി: ഈ കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്തുകൊടുക്കുന്ന പല സുമനസ്സുകളെയും മാധ്യമങ്ങളിലൂടെ നാം കണ്ടിട്ടുണ്ട്. അത്തരത്തില്‍ ഒരു നല്ല മനസ്സിനുടമയാണ് പാഷാണം ഷാജിയെന്ന് വിളിക്കുന്ന നടന്‍ സാജു നവോദയ. തനിക്ക് കഴിയും പോലെ നിര്‍ധനരെ സഹായിക്കുകയാണ് സാജു.

പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കാനായി സാജു ആരംഭിച്ച ഷാജീസ് കോര്‍ണര്‍ തരംഗമായി മാറിയിരിക്കുകയാണിപ്പോള്‍. പാഷാണം ഷാജി തന്റെ യുട്യൂബ് ചാനലിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് നിര്‍ധനര്‍ക്ക് സഹായങ്ങളായി നല്‍കി വരുകയാണ്.

ചാനലില്‍നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ചെലവാക്കുമെന്ന് പാഷാണം ഷാജി തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു. കൊറോണക്കാലത്ത് സ്വന്തം ജീവനേക്കാളേറെ സഹജീവികളുടെ ജീവനുവേണ്ടി പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസ് സേനയ്ക്കും ഈ ഓണത്തിന് ആദരവ് നല്‍കിയിരുന്നു.

ചിരിയും ചിന്തയും പകരുന്ന ചാനലിലെ പരിപാടികളെല്ലാം സാമൂഹിക വിമര്‍ശനവും, ജീവിത മൂല്യങ്ങളും ചൂണ്ടിക്കാട്ടുന്നവയാണ്. എങ്കിലും , തമാശയാണ് പരിപാടികളുടെ മുഖ്യ പ്രമേയം,കൊച്ചുകൊച്ച് സംഭവങ്ങളെ കോര്‍ത്തിണക്കി രസകരമായി അവതരിപ്പിച്ച് കുടുംബ പ്രേക്ഷകരെ രസിപ്പിക്കുകയാണ് ചാനലിലെ ഓരോ പരിപാടികളും.

സാജുവിന്റെ ഭാര്യ രശ്മിയും ചാനലില്‍ പൂര്‍ണ്ണ പങ്കാളിത്തതോടെ കൂടെയുണ്ട്. ഇരുവരും തന്നെയാണ് അഭിനേതാക്കളും. പാചകം, കോമഡികള്‍, ഷോര്‍ട്ട് ഫിലിം തുടങ്ങിയ നിരവധി പരിപാടികളാണ് ചാനലില്‍ ഉള്ളത്. ‘വാചകമേള പാചകമേള’ , ‘സുരച്ചേട്ടായി.എന്നിങ്ങനെയാണ് പരിപാടികള്‍ .

തന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ തന്റെ ഈ യൂട്യൂബ് ചാനലും പരിപാടികളും സ്വീകരിക്കുമെന്ന് സാജു പറയുന്നു. സ്വന്തം നിലയില്‍ വിവിധ രീതിയിലുള്ള ചാരിറ്റി പ്രവര്‍ത്തനം ഇപ്പോള്‍ സാജു നടത്തി വരുന്നുണ്ട്. യൂട്യൂബ് ചാനല്‍ ചാരിറ്റി ലക്ഷ്യമിട്ട് തുടങ്ങിയതാണെന്നും താരംപറഞ്ഞു.

Exit mobile version