കെഎസ്ആര്‍ടിസിയെ കൈപിടിച്ച് ഉയര്‍ത്താന്‍ പുതിയ മാര്‍ഗങ്ങള്‍ തേടി സര്‍ക്കാര്‍; കെഎസ്ആര്‍ടിസിയുടെ ലോജിസ്റ്റിക്‌സ് സര്‍വ്വീസ് ആരംഭിക്കുന്നു

തിരുവനന്തപുരം: വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പാഴ്‌സല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസ്. ‘KSRTC LOGISTICS’ എന്ന് പേരിട്ടിരിക്കുന്ന പാഴ്‌സല്‍ സര്‍വ്വീസ്, സപ്ലൈയ്‌ക്കോയ്ക്ക് വാഹനങ്ങള്‍ പ്രതിമാസ വാടകയ്ക്ക് അനുവദിച്ചു കൊണ്ടാണ് ആദ്യത്തെ സര്‍വീസ് ആരംഭിക്കുന്നത്. പ്രതിമാസം 1,25,000 രൂപയ്ക്ക് 5 വാഹനങ്ങളാണ് സപ്ലൈക്കോ വാടകയ്ക്ക് എടുക്കുന്നത്. പരമാവധി 2500 കി.മീ. ദൂരത്തിനാണ് ഈ വാടക ഇതില്‍ അധികരിക്കുന്ന ഓരോ കി.മീറ്ററിനും 50 രൂപയാണ് അധിക വാടക നിശ്ചയിച്ചിരിക്കുന്നത്. പാര്‍സല്‍ സര്‍വീസ് ആരംഭിക്കുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, വിവിധ യൂണിവേഴ്‌സിറ്റികള്‍, പരീക്ഷാഭവന്‍ എന്നിവരുടെ ചോദ്യ പേപ്പര്‍, ഉത്തരക്കടലാസ് തുടങ്ങിയവയും ജിപിഎസ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉള്ള വാഹനങ്ങള്‍ വഴി സംസ്ഥാനത്തെമ്പാടും എത്തിക്കുന്ന സംവിധാനം ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇത്തരത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചരക്ക് കടത്തിന്റെ ഒരു ഭാഗം നടത്തുന്ന വിധത്തിലേക്ക് ‘കെഎസ്ആര്‍ടിസി ലോജിസ്റ്റിക്‌സ്’ സംവിധാനം വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രതിസന്ധികള്‍ക്കു മുന്നില്‍ തളരാതെ, വെല്ലുവിളികള്‍ ഏറ്റെടുത്തു കൊണ്ട് നൂതനമായ പദ്ധതികളിലൂടെ കെ.എസ്.ആര്‍.ടി.സിയെ കൈപ്പിടിച്ചുയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ഈയടുത്ത് നടപ്പിലാക്കിയ പ്രവര്‍ത്തനയോഗ്യമല്ലാത്ത ബസുകള്‍ പുനരുപയോഗിക്കുന്ന ഫുഡ് വാഗണ്‍ പദ്ധതി വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിരുന്നു. ഈ ഇടപെടലുകളുടെ തുടര്‍ച്ചയായി ‘കെ.എസ്.ആര്‍.ടി.സി ലോജിസ്റ്റിക്‌സ്’ ആരംഭം കുറിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:

പ്രതിസന്ധികള്‍ക്കു മുന്നില്‍ തളരാതെ, വെല്ലുവിളികള്‍ ഏറ്റെടുത്തു കൊണ്ട് നൂതനമായ പദ്ധതികളിലൂടെ കെ.എസ്.ആര്‍.ടി.സിയെ കൈപ്പിടിച്ചുയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ഈയടുത്ത് നടപ്പിലാക്കിയ പ്രവര്‍ത്തനയോഗ്യമല്ലാത്ത ബസുകള്‍ പുനരുപയോഗിക്കുന്ന ഫുഡ് വാഗണ്‍ പദ്ധതി വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിരുന്നു. ഈ ഇടപെടലുകളുടെ തുടര്‍ച്ചയായി ‘KSRTC LOGISTICS’ ആരംഭം കുറിക്കുകയാണ്. ഡീസല്‍, സ്‌പെയര്‍ പാര്‍ട്ട്‌സ് വില വര്‍ധനവ് വെല്ലുവിളിയായി മാറിയ സാഹചര്യത്തില്‍ ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ‘KSRTC LOGISTICS’ എന്ന പേരില്‍ പാഴ്‌സല്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. കോവിഡ് 19 ദുരിതാശ്വാസത്തിന്റെ ഭാഗമായി സര്‍ക്കാര്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 4 മാസത്തേക്ക് കൂടി അനുവദിക്കുന്ന അതിജീവനക്കിറ്റുകളുടെ വിതരണത്തിനായി SUPPLYCO യ്ക്ക് വാഹനങ്ങള്‍ പ്രതിമാസ വാടകയ്ക്ക് അനുവദിച്ചു കൊണ്ട് ആദ്യത്തെ സര്‍വീസ് ഉടനെ തുടങ്ങുകയാണ്.

കേരളത്തിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍ എന്നിവയുടെയും സ്വകാര്യ സംരംഭകരുടെയും പാഴ്‌സലുകളുടെ ഗതാഗതം ഈ സേവനം വഴി ലഭ്യമാക്കും. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, വിവിധ യൂണിവേഴ്‌സിറ്റികള്‍, പരീക്ഷാഭവന്‍ എന്നിവരുടെ ചോദ്യ പേപ്പര്‍, ഉത്തരക്കടലാസ് തുടങ്ങിയവയും GPS അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉള്ള വാഹനങ്ങള്‍ വഴി സംസ്ഥാനത്തെമ്പാടും എത്തിക്കുന്ന സംവിധാനം ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇത്തരത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചരക്ക് കടത്തിന്റെ ഒരു പ്രധാന ചുമതല നടത്തുന്ന വിധത്തിലേക്ക് ‘KSRTC LOGISTICS’ സംവിധാനം വിപുലീകരിക്കും.

Exit mobile version