സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ആലപ്പുഴ സ്വദേശി

ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ മുഹമ്മ സ്വദേശി മഹികുമാര്‍ ആണ് മരിച്ചത്. 55 വയസായിരുന്നു.

പത്തു ദിവസമായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏറെ നാളായി വൃക്ക, കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്ന മഹികുമാര്‍ ഇന്ന് രാവിലെയാണ് മരിച്ചത്.

അതേസമയം ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം 605 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 590 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയേറ്റത്.

Exit mobile version