കൊവിഡ് പിടിപ്പെട്ടാല്‍ ശ്വാസകോശ രോഗം വരുമെന്ന് വ്യാജസന്ദേശം; നിയമനടപടിക്കൊരുങ്ങി വയനാട് ജില്ലാ കളക്ടര്‍

വയനാട്: കൊവിഡ് 19 എന്ന മഹാമാരി തലയ്ക്ക് മീതെ ഭീതിയായി നിലനില്‍ക്കവെ വ്യാജ പ്രചരണങ്ങളും സജീവമായി നടക്കുകയാണ്. എന്നാല്‍ വയനാട് ജില്ലാ കളക്ടറുടെ പേരിലാണ് ഇത്തവണ വ്യാജ പ്രചരണം കൊഴുപ്പിക്കുന്നത്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് വയനാട് ജില്ലാ കളക്ടര്‍.

കൊവിഡ് വന്നവരില്‍ ശ്വാസകോശ രോഗം വരുമെന്നാണ് വ്യാജസന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. വയനാട് കളക്ടര്‍ അദീല അബ്ദുളളയുടെ പേരില്‍ ഒരു ഓഡിയോ രൂപത്തിലാണ് വ്യാജ സന്ദേശം. വയനാട് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുല്ല പറഞ്ഞത് എന്ന തലക്കെട്ടോടെയാണ് പ്രചരണം. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കളക്ടര്‍ നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്നത്.

ജ​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി​പ​ര​ത്തു​ന്ന വ​സ്തു​താ​വി​രു​ദ്ധ​മാ​യ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ഗു​രു​ത​ര​കു​റ്റ​മാ​ണെ​ന്നും ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

Exit mobile version