കടകളില്‍ സാമൂഹിക അകലം നിര്‍ബന്ധം; പാലിക്കാതിരുന്നാല്‍ ഉടമയ്‌ക്കെതിരെ നടപടി, കൊറോണ വ്യാപനത്തില്‍ കടുപ്പിച്ച് നിബന്ധനകള്‍

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. കൊവിഡ് പിടിമുറുക്കുന്ന സാഹചര്യത്തില്‍, കടകളില്‍ സാമൂഹിക അകലം നിര്‍ബന്ധമാണെന്നും ഇത് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരക്ക് കൂടിയാല്‍ കടയുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കുന്നു. കടയുടെ വിസ്തീര്‍ണം അനുസരിച്ച് ഒരേ സമയം എത്രപേര്‍ക്ക് കടക്കാം എന്ന് നിശ്ചയിക്കണം. കടയില്‍ എത്തുന്നവര്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

അധികം ആളുണ്ടായാല്‍ അവര്‍ പുറത്ത് നിശ്ചിത അകലം പാലിച്ച് നില്‍ക്കണം. സ്ഥലം മാര്‍ക്ക് ചെയ്ത് വേണം ആളുകളെ നിര്‍ത്തേണ്ടത്. ഇക്കാര്യത്തില്‍ കടയുടമയുടെ ഉത്തരവാദിത്വം വലുതാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

Exit mobile version