കൊവിഡ് അതിവ്യാപനത്തിന് ഇടയാക്കിയതോടെ അണികളില്‍ നിന്നടക്കം പ്രതിഷേധം; ഒടുവില്‍ ആള്‍ക്കൂട്ട സമരം നിര്‍ത്തുന്നുവെന്ന് യുഡിഎഫ്

തിരുവനന്തപുരം: ആള്‍ക്കൂട്ട സമരം അവസാനിപ്പിച്ചെന്ന് യുഡിഎഫ്. വിദ്യാര്‍ത്ഥി, യുവജന സംഘടനകളും സമരം നിര്‍ത്തി. സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിശക്തമാക്കാന്‍ ആള്‍ക്കൂട്ട സമരങ്ങള്‍ കാരണമായി എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. അണികളടക്കം സമരത്തിന് എതിരെ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് ആള്‍ക്കൂട്ട സമരം അവസാനിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. സംസ്ഥാന നേതാക്കള്‍ക്കടക്കം കൊവിഡ് ബാധിച്ചപ്പോഴാണ് കോണ്‍ഗ്രസിനും ലീഗിനും ബോധോധയം ഉണ്ടായത്.

ഇന്ന് രാവിലെ യുഡിഎഫ് നേതക്കാള്‍ തമ്മില്‍ അനൗദ്യോഗികമായി നടത്തിയ ചര്‍ച്ചയിലാണ് ആള്‍ക്കൂട്ടസമരം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ധാരണയായത്. യുഡിഎഫും ബിജെപിയും സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധസമരങ്ങള്‍ സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന് കാരണമാകുന്നതായി വിലയിരുത്തല്‍ ഉണ്ടായിരുന്നു.

സമരത്തിന്‍ പങ്കെടുത്ത നിരവധി നേതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സമരത്തില്‍ പങ്കെടുത്ത കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്തിന് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Exit mobile version